sections
MORE

അടുക്കളാവശ്യത്തിന് വേണ്ട മല്ലി പുതുമ നഷ്ടപ്പെടാതെ ഉത്പ്പാദിപ്പിക്കാനൊരു വഴി?

HIGHLIGHTS
  • നാലുലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷിയില്‍ നിന്നും പ്രതിവര്‍ഷം രണ്ടുലക്ഷം ടൺ കൊത്തമല്ലി
616121924
SHARE

മല്ലി എന്ന ചുരുക്കപ്പേരുള്ള കൊത്തമല്ലി രുചിയിലും മണത്തിലും പോഷകത്തിലും മികവുറ്റതാണ്. ഇതിന്റെ വിത്തുകളും അവ മുളപ്പിച്ചുള്ള തൈകളും ഒട്ടുമിക്ക കറികളിലെയുെട മുഖ്യ ചേരുവകളാണ്. പച്ചക്കറികൾ, പലവ‍്യഞ്ജനങ്ങൾ എന്നതുപോലെ മല്ലിയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് കൊണ്ടുവരപ്പെടുന്നു. മല്ലി കൃഷി കൂടുതലായുള്ള ഇന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒറീസ്സ, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ഇവിടങ്ങളിലെ ഉദ്ദേശം നാലുലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷിയില്‍ നിന്നും പ്രതിവര്‍ഷം രണ്ടുലക്ഷം ടൺ കൊത്തമല്ലി ഉത്പാദിപ്പിക്കുന്നതായിയാണ് കണക്ക്. മല്ലിയിലയും പോഷകസമ്പത്താണ് . ഇതിൽ മാസ്യം, പഞ്ചസാര, വിറ്റാമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദ്യമായ സുഗന്ധത്തോടെയുള്ള ഇത് സ്വാദിഷ്ഠം കൂടിയാണ്.

മല്ലിക്കൃഷിക്കു അനുയോജ്യനമായത് താപനില കുറഞ്ഞ മഞ്ഞുവീഴ്ചാ സാധ്യതയുള്ള ശൈത്യമേഖലയാണ്. ഉയരം കൂടിയ മേഖലകളിലെ ശൈത്യകാലാവസ്ഥയിൽ നടത്തുന്ന കൃഷിയിൽനിന്നും ലഭിക്കുന്ന വിളവിൽ എണ്ണയുടെ അംശം ഏറിയിരിക്കും. കേരളത്തിൽ കിഴക്കൻ മലമ്പ്രദേശങ്ങളിലെ  ഉയരം കൂടിയ പ്രദേശങ്ങളില്‍ മല്ലിക്കൃഷി പരീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ ഇവിടെയെവിടെങ്കിലും കൃഷിയുള്ളതായി അറിയില്ല.

ഉഴുതൊരുതകകിയ സ്ഥലത്ത് ഹെക്ടറിനു 15–20 ടൺ കാലിവളം അല്ലെങ്കിൽ തതുല്യമായ ജൈവവളങ്ങൾ ചേർത്ത് വിത്ത് വിതക്കാം. ഹെക്ടറിനു വേണ്ടിവരുന്ന വിത്തിന്റെ അളവ് 15–20 ക്രി ഗ്രാം. വിത്ത് ലഭ്യതക്കുറവാണ് കേരളത്തിൽ കൃഷി സാധ്യത  പ്രയോജനപ്പെടുത്താനാകാതെ വന്നതിനൊരു കാരണം. വിത്ത് തമിഴാനാട്ടില്‍ നിന്നും കൊണ്ടു വരാവുന്നതേയുള്ളൂ. വിതക്കാൻ വേണ്ടി വിത്ത് ഒരുക്കുമ്പോൾ  ഗോളാകൃതിയിലുള്ളവ കൈകൾ കൊണ്ടു മൃദുമായി തിരുമ്മി പിളര്‍ക്കണം.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മുളപ്പൊട്ടുന്ന ഭാഗത്തിനു ക്ഷതം ഉണ്ടാകാനിടയാകരുത്.

ചെടികൾ തമ്മിൽ 30 സെമീ അകലം ലഭിക്കത്തക്കവിധം വിത്ത് പാകുക. കൃഷിയിറക്കാൻ പറ്റിയ സമയം ഒക്ടോബർ, നവംബർ മാസങ്ങൾ. വിതകഴിഞ്ഞാൽ വിളവെടുപ്പിനു 80–140 ദിവസം വേണ്ടിവന്നു. ഇനങ്ങൾ തമ്മിൽ മൂപ്പുകാലം വ്യത്യസ്തമായിരിക്കും. വിതകഴിഞ്ഞാലുള്ള പ്രധാന പരിചാരണങ്ങളാണ് ഇടയിളക്കൽ, കളയെടുപ്പ്, വളം ചേർക്കൽ, നനയ്ക്കല്‍, കീടാരോഗ നിയന്ത്രണം തുടങ്ങിയവ.

അവരവരുടെ വീട്ടാവശ്യത്തിനുവേണ്ടി ചെറിയ തോതിൽ മല്ലി ക്കൃഷി അടുക്കള പരിസരത്തു തന്നെ നടത്താവുന്നതാണ്. അധിക വെള്ളം വാർന്നു പോകാന്‍ വേണ്ടത്ര ദ്വാരങ്ങളോടെയുള്ള 15–20 സെ മീ . പൊക്കമുള്ള പരന്ന പാത്രത്തിൽ പോട്ടിങ് മിശ്രിതം നിറച്ചു നനച്ചശേഷം വിത്തുകൾ പാകണം. തുടർന്നു മിതമായി നനച്ചുകൊടുക്കണം. വിത്താവശ്യത്തിനു തൽക്കാലം കടകളില്‍ നിന്നും വാങ്ങുന്നതിൽ നിന്നുമുള്ള മുഴുത്തവ പെറുക്കിയെടുത്ത് രണ്ടായി പിളർത്തിയത് മതിയാകും. വിത്തുകൾ കിളിർക്കാൻ 10–12 ദിവസങ്ങളില്‍ വേണ്ടിവരും. തൈകൾക്കു 10–20 സെമീ ഉരമായാല്‍ പിഴുതെടുത്ത് ഉപയോഗിക്കാം. ഇൗ വിധം വര്‍ഷം മുഴുവൻ വീട്ടാവശ്യത്തിനു വേണ്ടത് കിളിര്‍പ്പിച്ചെടുക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA