പഴങ്ങളുടെ സൂക്ഷിപ്പുകാലം; നശിക്കുന്നത് ഒഴിവാക്കാന്‍ ചില വഴികൾ

fruits
SHARE

വിളവെടുപ്പു കൈകാര്യം ചെയ്യൽ, സൂക്ഷിപ്പ്, ട്രാൻസ്പോർട്ടിങ് എന്നിവയിലെ പാളിച്ച മൂലം ഇന്ത്യയിലെ മൊത്തം പഴം–പച്ചക്കറി ഉല്‍പദനത്തിന്റെ 30–40% നശിക്കുന്നതായാണ് കണക്ക്. ഇതൊഴിവാക്കാന്‍ ചില വഴികൾ താഴെ:

വിളവെടുപ്പ്: ശരിയായി മൂപ്പായതിനുശേഷം മാത്രം വിളവെടുക്കുക. വിപണിയിലേക്കുളള അകലവും ഉപയോഗമെന്തെന്നും കൂടി കണക്കിലെടുത്താകണമിത്. വിളവെടുപ്പ് രാവിലെയോ വൈകുന്നേരമോ ആയാൽ അമിത ചൂടു മൂലമുളള നഷ്ടം കുറയ്ക്കാം. വിളവിന് ഒട്ടും ക്ഷതമേൽക്കാതെ പറിച്ചെടുക്കുകയും പായ്ക്ക് ചെയ്യുകയും വിപണിയിലേക്ക് അയക്കുകയും വേണം.

 

പായ്ക്കിങ്: വിളവ് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക. കേടായതും അഴുകിത്തുടങ്ങിയതുമൊക്കെ പെറുക്കി നീക്കുക. നിറം, ആകൃതി, വലിപ്പം, തൂക്കം എന്നിവയനുസരിച്ചു തരംതിരിച്ചു വേണം വിപണിയിലെത്തിക്കാന്‍.

സൂക്ഷിപ്പ്: ശീതീകരിണിയിൽ സൂക്ഷിച്ചാൽ കേടാകാനുളള സാധ്യത കുറയും.ശരിയായ താപ ഈർപ്പനിലകളില്‍ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുക. അനുവദിച്ചിട്ടുളള കുമിൾനാശിനി ചേർത്ത മെഴുകുലായനിയിൽ മുക്കിയെടുത്തും സൂക്ഷിക്കാം. അനുയോജ്യമായ വാതകങ്ങൾ ശരിയായ അനുപാതത്തിൽ നിറച്ച പായ്ക്കറ്റുകളില്‍ ഇവ സൂക്ഷിക്കുന്നതും കേടാകാനുളള സാധ്യത ഒഴിവാക്കും. കുറഞ്ഞ അന്തരീക്ഷമർദത്തിൽ ശരിയായ വായു സമ്പർക്കത്തിൽ സൂക്ഷിക്കുക എന്നതിലും ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA