ADVERTISEMENT

അനുകൂല സാഹചര്യവും നല്ല പരിചരണവുമുണ്ടെങ്കിൽ പ്ലാവില്‍ നിന്നു നല്ല വിളവു കേടില്ലാതെ കിട്ടും. മുട്ടം വരിക്ക, സിംഗപ്പൂര്‍ അല്ലെങ്കിൽ ശ്രീലങ്കൻ എന്നിവയൊക്കെ പ്ലാവിലെ മുന്തിയ ഇനങ്ങളാണ്. ഇവയുടെ ഗ്ലാഫ്റ്റ് തൈകള്‍ നട്ടു നന്നായി പരിപാലിച്ചാൽ മൂന്നാം വർഷം മുതൽ ചക്ക പറിക്കാം. നാടൻ ഇനങ്ങൾ അതും കുരുവിട്ടു മുളപ്പിച്ച തൈകളെങ്കിൽ കായ്ക്കുന്നതിനു കാലതാമസമുണ്ട്. ഗ്രാഫ്റ്റ് തൈകൾ അധികം ഉയരത്തിൽ വളരില്ല. കുറഞ്ഞ കാലം കൊണ്ടു മുഴുത്ത ചക്കകൾ ലഭിക്കുകയും ചെയ്യും.

 

നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലത്തു വേണം പ്ലാവു നടാൻ. ആഴത്തിൽ മണ്ണും നീർവാർച്ചാ സൗകര്യവുമുളള സ്ഥലമായിരിക്കണം കൃഷിക്കു തിരഞ്ഞെടുക്കുന്നത്. വളക്കൂറ് കുറവെങ്കിൽ വളങ്ങൾ ചേര്‍ക്കുകയും ശിഖരങ്ങൾ തിങ്ങി വളരുന്നുവെങ്കില്‍ ചിലതു വെട്ടിമാറ്റുകയും വേണം. പാകമാകാതെ വീഴുന്ന ചക്കയിൽ അഴുകൽരോഗം കണ്ടാൽ ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി പ്ലാവിൽ തളിക്കുക. 

 

സിന്ദൂരം എന്ന പേരിൽ പുതിയൊരു പ്ലാവിനംഉരുത്തിരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചു കൂടുതൽ അറിയാനും തൈകൾ വാങ്ങാനും ബന്ധപ്പെടുക: ഫാമിങ് സിസ്റ്റം റിസർച് സ്റ്റേഷൻ, കേരള കാർഷിക സർവകലാശാല, സദാനന്തപുരം, കൊട്ടാരക്കര, ഫോൺഃ 0474–2454853.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT