ADVERTISEMENT

ജൈവവസ്തുക്കൾ കത്തിച്ചുകിട്ടുന്ന ചാരം ക്ഷാരാംശപ്രധാനമായ നല്ലൊരു വളമാണ്. പണ്ടുകാലം മുതൽക്കേ കൃഷിക്കു ചാരം ഉപയോഗിച്ചുവരുന്നു. ചെടികളുടെ വളർച്ചയ്ക്ക് വേണ്ട പ്രാഥമിക മൂലകങ്ങളിലൊന്നാണ് ക്ഷാരം5. മറ്റെല്ലാ ജൈവവളങ്ങളും പോലെ ചാരവും അടിസ്ഥാനവളമായി ഉപയോഗിക്കുക. നടുന്നതിനും വിതയ്ക്കുന്നതിനും മുൻപ് അവസാനം മണ്ണ് ഇളക്കുന്നതിനൊപ്പം ചാരം മണ്ണിൽ ചേർക്കാം. തടമെടുത്തു നടുമ്പോൾ തടത്തിനുളളിലും അല്ലാതെ വിതനടത്തി കൃഷിയിറക്കുമ്പോള്‍ മുഴുവൻ സ്ഥലത്തും വിതറി ചേർക്കുകയും ചെയ്യണം.

 

ചാരം വളമാണ്. ഇതിൽ സസ്യമൂലകങ്ങളായ ക്ഷാരം, കാത്സ്യം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ചാരം ഏതു വസ്തുവിൽനിന്നും തയാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ചാരത്തിൽ നൈട്രജൻ 0.5–2.0 ശതമാനം ഫോസ്ഫറസ് 1.6– 4.2 ശതമാനം പൊട്ടാസ്യം 2.3–1.2 ശതമാനം, കാൽസ്യം 25–30 ശതമാനം എന്നീ തോതിൽ അടങ്ങിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT