sections
MORE

മാങ്ങയ്ക്ക് പുഴുക്കേട്, കുരുമുളകിന് ദ്രുതവാട്ടം; പരിഹാരമുണ്ട്

HIGHLIGHTS
  • കുരുമുളകു ചെടികളെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം
mango-and-pepper
SHARE

മാവിൽ കായീച്ചയുടെ ആക്രമണം സാധാരണയാണ്. കായീച്ചയുടെ ശലഭത്തിനു സാധാരണ ഈച്ചയേക്കാൾ അൽപം കൂടി വലിപ്പമുണ്ടാകും. ഇവ വയറിന്റെ അഗ്രഭാഗത്തെ സൂചിപോലെയുളള അവയവം കൊണ്ട് മാങ്ങയുടെ തൊലിയിലൊരു സുഷിരം ഉണ്ടാക്കി വേനൽക്കാലത്തു മുട്ടയിടുന്നു. മുട്ടകളെ അകത്തേക്കു തളളി മാങ്ങയ്ക്കുളളിലാക്കുകയും ചെയ്യും. മുട്ട വിരിഞ്ഞിറങ്ങാൻ രണ്ടോ മൂന്നോ ദിവസം മതി. ഇത് രണ്ടുനാല് ആഴ്ച കൊണ്ട് പൂർണവളർച്ചയായി മാമ്പഴത്തിൽനിന്ന് പുറത്തെത്തി മണ്ണിലേക്ക് വീഴുന്നു. പുഴു സമാധിയാകുന്നത് മണ്ണിലാണ്.

മാവിൽനിന്നും പൊഴിഞ്ഞുവീഴുന്ന മാങ്ങകൾ മണ്ണിൽകിടന്നു ചീയാനിടയാകാതെ അന്നന്നു തന്നെ പെറുക്കി നശിപ്പിക്കണം.

കെണികൾ തയാറാക്കി ഈച്ചയെ ആകർഷിച്ചു വകവരുത്താം. ഇതിനു മാലത്തയോൺ 20 മി.ലിറ്ററും പഞ്ചസാര 20 ഗ്രാമും 10 ലിറ്റര്‍ വെള്ളത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ചു മാവിൽ തളിക്കുക. ഈ മരുന്നുലായനി കുടിക്കുന്ന ഈച്ചകൾ ചത്തൊടുങ്ങിക്കൊളളും.

കുരുമുളകിന് ദ്രുതവാട്ടം

കുരുമുളകു ചെടികളെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. രോഗഹേതു ഒരിനം കുമിളും. കാലവർഷാരംഭത്തോടെയാണ് ഈ രോഗം കണ്ടുതുടങ്ങുക. ഇലകളിൽ നനവുളള പാടുകളാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീടത് ഇരുണ്ട തവിട്ടുനിറത്തിലാകുന്നു. ഈ പാടുകൾ ക്രമേണ വലിപ്പം വച്ച് ഇലകളെ ഉണക്കുന്നു. ഇതുതന്നെ തണ്ടിലും സംഭവിക്കാം. രോഗം ബാധിച്ച വള്ളി രണ്ടാഴ്ചകൊണ്ടു പൂർമായും നശിക്കും. തണുപ്പുകൂടിയ  സ്ഥലങ്ങളിൽ വേരിൽ കൂടിയും രോഗബാധ ഉണ്ടാകാം. വേരുകൾ അഴുകുന്നതോടെ കൊടി പൂർണമായും ഉണങ്ങുന്നു.

മഴക്കാലാരംഭത്തിൽ തന്നെ നിയന്ത്രണോപാതികള്‍ നടത്തണം. 

ചെടിക്കുചുറ്റും 50 സെ.മീ വിസ്താരത്തിൽ തടമെടുത്ത് ഒരു ശതമാനം വീര്യത്തിൽ തയാറാക്കിയ ബോർഡോ മിശ്രിതം അല്ലെങ്കിൽ ഫൈറ്റലാൻ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച ലായനി ഒഴിച്ചു കുതിര്‍ക്കണം.

∙ വള്ളിച്ചുവട്ടിൽ നിന്നു മണ്ണുനീക്കി ചുവട്ടിൽ നിന്നും 40 സെ.മീ ഉയരം വരെ ബോർഡോ കുഴമ്പു പുരട്ടണം. 

∙ ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തില്‍ തയാറാക്കി കൊടിമുഴുവൻ നനയത്തക്കവിധം തളിക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA