ADVERTISEMENT

നീരൂറ്റിക്കുടിച്ച് ചെടിയെ ഉണക്കുന്ന മീലിമൂട്ട അഥവാ മുഞ്ഞ എന്ന കീടത്തിന്റെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു. ഈ പ്രാണികൾക്കു മൃദുവായ ശരീരമാണ്. ഇതു പഞ്ഞിപോലെയുളള മെഴുകുസ്രവം കൊണ്ടുമൂടിയിരിക്കും. ഈ പ്രാണികളുടെ വിസർജ്യത്തിനു തേൻ മധുരമായിരിക്കും. ഇത് ഭക്ഷിക്കാന്‍ ഉറുമ്പുകളുമെത്തും അതായത് മീലിമൂട്ടയുടെ സാന്നിധ്യമുളളിടത്ത് ഉറുമ്പുകളും ഉണ്ടാകും. ഈ ഉറുമ്പുകളെ നിയന്ത്രിക്കാനായാൽ തന്നെ ഈ കീടത്തെയും നശിപ്പിക്കാം. കാരണം ഉറുമ്പുകൾക്ക് മധുരം കിട്ടുന്നതിന് പ്രത്യുപകാരമായി സ്വയം ചലനശേഷിയില്ലാത്ത മീലിമൂട്ടകളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കുന്നതിനു സഹായിക്കുന്നു. നീരൂറ്റിക്കുടിച്ച് ഉണങ്ങിയഭാഗത്തുനിന്നും ആഹാരം തേടി പച്ചപ്പുളളിടത്തേക്ക് നീങ്ങേണ്ടത് ഇരുജീവികൾക്കും ആവശ്യമാണ്. മീലിമൂട്ടകൾ ആഹാരം കിട്ടാതെ നശിക്കാൻ ഉറുമ്പുകളെ അകറ്റിയാല്‍ മതിയാകും.

 

പുകയിലക്കഷായം തളിച്ചും റോഗര്‍ എന്ന കീ‍ടനാശിനി 1.5 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിത്തളിച്ചും മുഞ്ഞയെ നിയന്ത്രിക്കാം. ഉറുമ്പുകളെ അകറ്റാൻ കാർബറിൽ പൊടി തൂവിയാലും മതി. കീടബാധ രൂക്ഷമായി കണ്ട ചെടിയുടെ ഭാഗങ്ങൾ മുറിച്ചെടുത്തു നശിപ്പിക്കണം. കളകൾ നീക്കി കൃഷിസ്ഥലം വെടിപ്പായി സൂക്ഷിക്കുകയും ചെയ്താൽ കീടനിയന്ത്രണം സാധ്യമാകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com