ADVERTISEMENT

കേരളത്തിൽ പ്രചാരം നേടിയ നവാഗത ഫലവർഗച്ചെടിയാണ് റംബൂട്ടാൻ മലയാളത്തിൽ മുളളൻപഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബർ വരെ കാഫലം തരും. തോടിനുളളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബൂട്ടാന്റെ ജന്മദേശം.

 

കായ്കൾ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കൾ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലിപ്പം വരും. കായ്കൾക്കുളളിൽ ഒരു വിത്തുണ്ടാകും എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. കാരണം ആൺ പെൺ മരങ്ങൾ റംബൂട്ടാന്റെ പ്രത്യേകതയാണ് വിത്തുമുളപ്പിച്ചെടുക്കുന്ന തൈകൾ കായ്ക്കുന്ന പെൺമരമെന്ന് ഉറപ്പില്ലാത്തതിനാൽ ഗ്രാഫ്റ്റുതൈകൾ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകൾക്ക് ഒരു വർഷം വളർച്ചയാകുമ്പോൾ വശം ചേർത്തൊട്ടിക്കൽ നടത്താം.

 

അനേകം ശിഖരങ്ങളോടു പടർന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും തൈ നടേണ്ടത് 7 മീറ്റർ അകലം നൽകി 50 ൻ 50 ൻ 50 സെ.മീ വലുപ്പത്തിൽ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകൾ മൂന്നോ നാലോ വർഷംകൊണ്ട് കായ്ച്ചുതുടങ്ങും.

 

റംബൂട്ടാന്റെ തൈകൾ പ്രമുഖ നഴ്സറികളിൽനിന്നും വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT