ADVERTISEMENT

ഏലം തൈകൾക്കു വേണ്ടിയുളള നഴ്സറി രണ്ടു ഘട്ടങ്ങളായിട്ടാണ് സാധാരണ നടത്തിപ്പോരുന്നത്. വിത്തുവിതച്ച് ചെറു തൈകളാകുന്നിടം വരെയുളളത് ഒന്നാം ഘട്ടവും, തുടർന്ന് തൈകൾ ഇളക്കി നിലത്തോ പോളിത്തീൻ ബാഗുകളിലോ നട്ടുവളര്‍ത്തുന്നത് രണ്ടാം ഘട്ടവും. തൈകൾ വിൽപനയ്ക്കാകുമ്പോൾ പോളിത്തീൻ ബാഗുകളിൽ നട്ടുവളർത്തുന്നതാണ് അഭികാമ്യം. ഇതിനു പോളിബാഗു നഴ്സറി എന്നു പറയപ്പെടുന്നു. ഇത്തരം നഴ്സറികൾ തയാറാക്കാൻ

 

∙ 100 ഗേജ് കനമുളളതും 20x20 സെ.മീ. വലിപ്പമുളളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലുപ്പത്തിൽ മൂന്നുനാലു ദ്വാരങ്ങള്‍ ഇട്ടിട്ടുളളതുമായ കറുത്ത പോളിത്തീൻ ബാഗുകൾ ഉപയോഗിക്കണം. അതിൽ 3:1:1 അനുപാതത്തിൽ വളക്കൂറുളള മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ കലർന്നുളള മിശ്രിതം നിറയ്ക്കണം. 

 

∙ മൂന്നുനാല് ഇലകളോടെയുളള തൈകള്‍ ഇതിലേക്കു പറിച്ചു നടാം. ഒരു ബാഗിൽ ഒരു തൈ മതിയാകും. 

 

∙ പോളിബാഗ് തൈകൾക്ക് വളർച്ചയിലും ചിമ്പുകളുടെ കാര്യത്തിലും ഐകരൂപ്യം ഉണ്ടായിരിക്കും. 

 

∙ ബാഗിൽ നട്ടാൽ തവാരണയുടെ കാലാവധി അഞ്ചാറുമാസം വരെ കുറയ്ക്കാനാകും. രണ്ടാം തവാരണയിൽ സാധാരണ 10–12 മാസം വരെ വളർത്തേണ്ടിവരും 

 

∙ ഇത്തരം തൈകൾ പ്രധാന സ്ഥലത്തു നടുമ്പോൾ ചെടികൾക്കു നല്ല വളർച്ചയുണ്ടാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com