ADVERTISEMENT

ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായവസ്തുക്കൾ എന്നിവ തെങ്ങിനു വളമായി നൽകണം. ഇവയോരോന്നും നൽകേണ്ട സമയം നിർണയിക്കുന്നത് മഴ, നനസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ്.

ജൈവവളങ്ങൾ: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു പുറമെ പച്ചിലവളവിളകൾ കൃഷി ചെയ്തു ചേർക്കാവുന്നതാണ്.

ഇവ ചേർക്കാൻ പറ്റിയ സമയം കാലവര്‍ഷാരംഭമാണ്. വളം ചേർക്കേണ്ടതു തെങ്ങിനുചുറ്റും രണ്ടു മീറ്റർ അകലം വരെ 15 സെ.മീ താഴ്ചയിൽ തടമെടുത്ത് അതിലാകണം.

തെങ്ങൊന്നിന് ഒരു വർഷം 15 മുതൽ‌ 25 വരെ കി.ഗ്രാം ജൈവവളങ്ങൾ ആവശ്യമാണ്.തെങ്ങിൽനിന്നു ശേഖരിക്കുന്ന തൊണ്ട്, മടൽ,ഒാല തുടങ്ങിയവയും വളമാക്കാം. പച്ചിലവളച്ചെടികൾ തെങ്ങിൻതടത്തില്‍ അല്ലെങ്കിൽ ഇടസ്ഥലത്തു വളർത്തി സെപ്തംബർ മാസത്തോടെ പിഴുത് തടത്തിലിടുകയോ ഉഴുത് അതതിടത്ത് മണ്ണിൽ ചേർക്കുകയോ ചെയ്യാം.

രാസവളങ്ങൾ–രാസവളങ്ങൾക്കുപുറമെയാണ് രാസവള ശുപാര്‍ശ. മണ്ണു പരിശോധനാടിസ്ഥാനത്തിൽ  ഒാരോ കൃഷിയിടത്തിനും തെങ്ങൊന്നിനു ശുപാർശ ചെയ്തിട്ടുളളത്രയും രാസവളങ്ങൾ താഴെ പറയും പ്രകാരം ചേർക്കണം. 

മഴയെ ആശ്രയിച്ചുളള കൃഷിയിൽ രണ്ടു തവണകളായി ചേർക്കണം. ആദ്യതവണ: ആകെ വേണ്ടതിന്റെ മൂന്നിലൊരു ഭാഗം മെയ്–ജൂൺ.

രണ്ടാം തവണ: ബാക്കിയുളള മൂന്നില്‍ രണ്ടു ഭാഗം സെപ്റ്റംബർ–ഒക്ടോബർ

നന നല്കിയുളള കൃഷിയെങ്കിൽ മൂന്നുമാസം ഇടവിട്ട് നാലു തവണകളായി രാസവളങ്ങള്‍ ചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com