പുകയില കഷായം തയാറാക്കുന്നവിധം
Mail This Article
×
ജൈവകീടനാശിനികളില് ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം. ഇത് തയാറാക്കുന്നവിധം ഇങ്ങനെ. പുകയില 500 ഗ്രാം ചെറിയ കഷണങ്ങളായി അരിഞ്ഞു നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർക്കണം. കുതിർത്ത പുകയില ഞെക്കിപ്പിഴിഞ്ഞു സത്തെല്ലാം എടുക്കണം. ബാർസോപ്പ് 120 ഗ്രാം ചീളുകളായി അരിഞ്ഞു ആവശ്യമായതത്രയും വെള്ളത്തിൽ അലിയിച്ചെടുത്ത് പുകയില ലായനിയിലേക്കു ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം ആറേഴിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികളിൽ തളിക്കുക.
മുഞ്ഞ, ശൽക്കകീടങ്ങൾ, ഇലപ്പേൻ തുടങ്ങിയ നീരൂറ്റികുടിക്കുന്ന പ്രാണികളെ പുകയില കഷായം തളിച്ചു നിയന്തിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.