വിളകള്‍ക്കു മഴക്കാല രക്ഷ

cardamom
SHARE

കാലവർഷം ശക്തമാകുന്നതോടെ വിളകളിൽ രോഗങ്ങളുടെ ആധിക്യം വ്യാപകമായിക്കാണാം. വേര് അഴുകുക, ഇലകളിൽ പുള്ളിക്കുത്തുകളും കരിച്ചിലും ഉണ്ടായി കൊഴിയുക, കായ്കളെ ബാധിച്ച് അവ കൊഴിയുക, കമ്പുണങ്ങുക എന്നിങ്ങനെ ഒട്ടേറെ രോഗങ്ങൾ. കുമിളുകളാണ് ഇക്കാലത്തെ പ്രധാന ഉപദ്രവകാ രികൾ. വിശേഷിച്ച് ഫൈറ്റോഫ്തോറ എന്ന കുമിൾ. ഈ മാസം ചില മുൻകരുതലുകൾ എടുത്താൽ ഈ രോഗങ്ങളുടെ കാഠിന്യം കുറയ്ക്കാം.

നെൽകൃഷിയിൽ പോളരോഗം, പോള അഴുകൽ രോഗം എ ന്നിവയെ നിയന്ത്രിക്കാൻ നടീലോ വിതയോ കഴിഞ്ഞ് ഒരു മാസം കഴിയുന്നതോടെ സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം അല്ലെ ങ്കിൽ പിജിപിആർ മിക്സ് – രണ്ട്, 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഈ മാസം സ്പ്രേ ചെയ്യുക.

തെങ്ങിൽ മാഹാളി, കൂമ്പുചീയൽ, ഓലചീയൽ എന്നീ കു മിൾരോഗങ്ങളെ നിയന്ത്രിക്കാൻ ഈ മാസം ഒരു ശതമാനം ബോർഡോമിശ്രിതം അല്ലെങ്കിൽ ഡൈത്തോൾ എം–45 എന്ന കുമിൾനാശിനി 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക.

റബറിന്റെ അകാല ഇലപൊഴിച്ചിൽ തടയാൻ ഈ മാസം ഒരു ശതമാനം ബോർഡോമിശ്രിതമോ എണ്ണയിൽ കലർ‌ത്തിയ കോപ്പർ ഓക്സിക്ലോറൈഡോ സ്പ്രേ ചെയ്യുക. കശുമാവിൽ മഴക്കാലത്ത് വരുന്ന പിങ്ക് രോഗവും ചില്ല ഉണ ക്കവും തടയുന്നതിനും ഒരു ശതമാനം ബോർ‍‍ഡോമിശ്രിതം സ്പ്രേ ചെയ്താല്‍ മതി. ഏലത്തിലെ കായ് അഴുകൽ, ഫൈറ്റോഫ്തോറ ഉണ്ടാക്കു ന്ന ഇലകരിച്ചിൽ എന്നിവയെ നിയന്ത്രിക്കാൻ ഈ മാസം ഒരു ശതമാനം ബോർഡോമിശ്രിതം ചെടികളിൽ തളിക്കുകയും ചു വട്ടിൽ കുതിർ‌ക്കുകയും ചെയ്യുക. പകരം സ്യൂ‍ഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചെടികളിൽ സ്പ്രേ ചെയ്യുകയും ചുവട്ടിൽ 100 ഗ്രാം മൈക്കോറൈസയും + 50 ഗ്രാം ട്രൈക്കോഡേർമ കൾച്ചറും ഓരോ ചെടിക്കും ചേർക്കുക. ജീവനുള്ള കൾച്ചറുകളാണ് ചേർക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിൽനിന്നുള്ള കൾച്ചറുകളേ ഉപയോഗിക്കാവൂ.

ഇഞ്ചിയിൽ മഴക്കാല രോഗമായ മൂടുചീയലിനെ നിയന്ത്രി ക്കാൻ ഈ മാസം 2, 3 മഴ കിട്ടിക്കഴിഞ്ഞാൽ സ്യൂഡോമോണാസ് അല്ലെങ്കിൽ പിജിപിആർ –11 മിശ്രിതം 20 ഗ്രാം ഒരു ലീറ്റർ‍ വെള്ള ത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുകയും തടത്തിൽ കുതിർക്കുകയും ചെയ്യുക.

ജാതിയിലെ ഇലപ്പുള്ളി, കമ്പുണക്കം മുതലായ രോഗങ്ങളെ നിയന്ത്രിക്കാൻ ഈ മാസം ഒരു ശതമാനം ബോർഡോമിശ്രിതം സ്പ്രേ ചെയ്യുക. ജൈവകൃഷിയിൽ ബോർ‍ഡോമിശ്രിതം അനുവ ദനീയമാണ്.

കുരുമുളകിലെ മഴക്കാലരോഗങ്ങളായ ദ്രുതവാട്ടം, ആന്ത്രാ ക്നോസ് എന്നിവയെ നിയന്ത്രിക്കാൻ തണൽമരങ്ങളുടെ ചില്ല കൾ മുറിച്ച് കൂടുതൽ സൂര്യപ്രകാശം കൊടികളിൽ വീഴാൻ അനുവദിക്കുക. ദ്രുതവാട്ടം വന്ന് ഉണങ്ങിയ കൊടിത്തണ്ടുകളും വേരുകളും നീക്കി കത്തിക്കുക. മേയ് ആദ്യം മഴ കിട്ടുന്നതോടെ ഓരോ കൊടിക്കും ഒരു കിലോ വീതം കുമ്മായം ചേർക്കുക. തുടർ ന്ന് മേയ് അവസാനം ഓരോ ചുവടിനും 2 കിലോ വീതം വേപ്പിൻ പിണ്ണാക്ക് ചേർക്കുക. മേയ് അവസാനം കൊടികളിൽ ഒരു ശത മാനം ബോർഡോമിശ്രിതം സ്പ്രേ ചെയ്യുക. ബോർ‍ഡോമിശ്രി തം ഇലകളിലും തണ്ടിലും പതിയണം. പകരം ട്രൈക്കോഡെർ‌മ സമ്പുഷ്ടീകരിച്ച കാലിവളം + വേപ്പിൻപിണ്ണാക്ക് മിശ്രിതം ഓരോ കൊടിക്കും 2.5 കിലോ വീതം ഈ മാസം ചേർക്കുക. തുടർന്ന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണ ക്കിന് കൊടിയിൽ സ്പ്രേ ചെയ്യുക.

കമുകിൽ കൂമ്പുചീയൽ, മാഹാളി എന്നീ മഴക്കാല കുമിൾ രോഗങ്ങളെ നിയന്ത്രിക്കാൻ ഒരു ശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്യുക. കൊക്കോയിൽ ഫൈറ്റോഫ്തോറ കുമിൾ വരുത്തുന്ന കായ കറുക്കൽ എന്ന രോഗത്തെ നിയന്ത്രിക്കാനും ഒരു ശതമാനം വീ ര്യമുള്ള ബോർഡോമിശ്രിതം സ്പ്രേ ചെയ്യുക. കാപ്പിയിൽ കാണുന്ന മഴക്കാല രോഗമായ ലീഫ്റസ്റ്റ് എന്ന ഇല കരിച്ചിൽ, ഇലകൊഴിയൽ രോഗത്തെ നിയന്ത്രിക്കാനും 0.5% വീര്യമുള്ള ബോർഡോമിശ്രിതമാണ് ഈ മാസം സ്പ്രേ ചെയ്യേ ണ്ടത്.

ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഉണ്ടാക്കാൻ ഒരു കിലോ തുരിശ് 50 ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഒരു കിലോ നീറ്റുകക്ക 50 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചുണ്ണാമ്പു ലായനി ഉണ്ടാക്കുക. തുടർന്ന് ചുണ്ണാമ്പുലായനിയിലേക്ക് തുരി ശുലായനി ഒഴിച്ച് ഇളക്കുക. ഈ ബോർഡോമിശ്രിതത്തിൽ ഒരു ഷേവിങ് ബ്ലെയ്ഡ് മുക്കുക. ചുവന്ന കറ ബ്ലെയ്ഡിൽ കാണുന്നു വെങ്കിൽ കൂടുതൽ ചുണ്ണാമ്പുലായനി ഒഴിക്കുകയും ഇളക്കുക യും ചെയ്യുക. ബ്ലെയ്ഡിൽ ചുവന്ന കറ പിടിക്കുന്നില്ലെങ്കിൽ ബോർഡോമിശ്രിതം തയാറാക്കിയത് ശരിയാണ്. ചുവന്ന കറപി ടിക്കാത്ത അത്രയും തവണ ചുണ്ണാമ്പുലായനി ഒഴിക്കേണ്ടിവ രും. നന്നായി തയാറാക്കിയ ബോർഡോമിശ്രിതത്തെ വെല്ലുന്ന കുമിൾനാശിനികൾ വിരളമാണ്. ഇത് ജൈവകൃഷിയിലും അനുവദനീയമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA