ADVERTISEMENT

കടുത്ത വേനലിനിടയിൽ പെയ്‌തിറങ്ങുന്ന മഴ ടാപ്പിങ് പുനരാരംഭിക്കാൻ സഹായകമായേക്കും. ഏലത്തോട്ടങ്ങളും കൃഷിപ്പണികൾക്കു തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

 

കുരുമുളക്

 

ഇന്ത്യയിലേക്കു കള്ളക്കടത്തായി കുരുമുളക് എത്തുന്നത് ഏറക്കുറെ നിയന്ത്രിക്കപ്പെട്ടതു വില മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്നാം വാരത്തിൽ ക്വിന്റലി നു 300 രൂപയുടെ വർധനയുണ്ടായി. ആഭ്യ ന്തര ഉൽപാദനത്തിൽ കുറവു കണക്കാക്കു ന്ന സാഹചര്യത്തിൽ വില വീണ്ടും ഉയർ ന്നേക്കും. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ഗാർബിൾഡ് ഇനം കുരുമുള കിന്റെ വില ക്വിന്റലിനു 35,400 രൂപയിൽ എത്തിയിരിക്കുന്നു. അൺഗാർബിൾഡ് മു ളകിന്റെ വില 33,400 രൂപ. 

 

രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ നിരക്ക് 5300 യുഎസ് ഡോളറിൽ തുടരുന്നു. ഇതു മറ്റ് ഉൽപാദകരാഷ്‌ട്രങ്ങളുടെ നിരക്കിനെക്കാൾ വളരെ കൂടുതലാണ്. ശ്രീലങ്കയുടെ നിരക്ക് 3000 ഡോളർ മാത്രം. ഇന്തൊനീഷ്യയാകട്ടെ, നിരക്ക് 2500 ഡോളറിലേക്കു താഴ്‌ത്തിയിരിക്കുന്നു. ബ്രസീലിന്റെ നിരക്ക് 2300– 2400 ഡോളർ മാത്രം. വിയറ്റ്‌നാമാണ് ഏറ്റവും കുറഞ്ഞ നിരക്കുമായി രാജ്യാന്തരവിപണിയിലുള്ളത്. വിയറ്റ്‌നാമിന്റെ നിരക്ക് 2000 ഡോളർ മാത്ര മാണെന്നിരിക്കെ ഇന്ത്യൻ കുരുമുളകിന്റെ നില പരുങ്ങലിലാകുന്നതു സ്വാഭാവികം.

 

റബർ

 

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റബർനയം വിപണിയിൽ കാര്യമായ ചലനം സൃഷ്‌ടിക്കാതിരിക്കുകയും കടുത്ത വേനലിൽ ഉൽപാദനം കുറഞ്ഞിട്ടും വില മെച്ചപ്പെടാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കർഷകർ നിരാശയിലാണ്ടിരിക്കെയാണു വേനൽമഴ എത്തിയത്. തുടർമഴ ലഭ്യമായാൽ ടാപ്പിങ്ങിന് അവസരം വരുമെന്ന പ്രതീക്ഷയിലാണു കർഷകർ. അതിനിടെ, രാജ്യാന്തരവിപണിയിൽ വില മാറ്റമില്ലാതെ തുടർന്നത് അനുകൂല സാഹചര്യമാക്കുന്ന തന്ത്രമാണ് അവധിക്കച്ചവടക്കാർ അവ ലംബിച്ചത്. ഈ അവലോകനം തയാറാക്കു മ്പോൾ കൊച്ചിയിൽ ആർഎസ്‌എസ് നാ ലിന്റെ വില ക്വിന്റലിന് 12,800 രൂപയാണ്. ആർഎസ്‌എസ്–5ന് 12,500 രൂപ. അവധിവി ലകൾ: മേയ് 12,948 രൂപ; ജൂൺ13,100 രൂപ.

 

കേരോൽപന്നങ്ങൾ

 

കേരോൽപന്നങ്ങൾക്കു നേരിയ തോതിൽ വിലവർധന അനുഭവപ്പെട്ടു. പ്രാദേശിക ഡിമാൻഡിലെ വർധനയാണു കാരണം. ഏ പ്രിൽ മൂന്നാം വാരം അവസാനിക്കുമ്പോൾ കൊച്ചിയിലെ വിലനിലവാരം: വെളിച്ചെണ്ണ (മില്ലിങ്) ക്വിന്റലിന് 16,000 രൂപ. തയാർ14,600 രൂപ. കൊപ്രവില10,100 രൂപ. പിണ്ണാക്ക് എ ക്‌സ്‌പെല്ലർ: 2000 രൂപ; റോട്ടറി: 2900 രൂപ.

 

ഏലം

 

വിലയിലെ റെക്കോർഡ് പുതുക്കി വി ണിയിലെ ശ്രദ്ധേയ വിഭവമാകാൻ ഏലത്തിനു കഴിഞ്ഞു. കിലോയ്ക്കു റെക്കോർ ഡ് വിലയായ 2127 രൂപ നിരക്കിലാണു വ്യാപാരം നടന്നത്. ആഭ്യന്തരവ്യാപാരി കൾ മാത്രമല്ല, വിദേശവ്യാപാരികളും വിപണിക്കു പിന്തുണ നൽകി. റമസാനു മുന്നോടിയായി ഏലം സംഭരിക്കുന്ന തിര ക്കിലാണു ഗൾഫിൽനിന്നുള്ള വ്യാപാരി കൾ. 

 

ചുക്ക്

 

മാർച്ച് മൂന്നാംവാരം അവസാനിക്കുമ്പോൾ ചുക്ക് മീഡിയം ക്വിന്റലിനു വില 23,000 രൂപ യിലേക്കു താഴ്‌ന്നിരുന്നു; ബെസ്‌റ്റ് 26,500 രൂപ എന്ന നിരക്കിലേക്കും. ഏപ്രിൽ മൂന്നാം വാരം അവസാനിക്കുമ്പോഴും വിലകൾ അ തേ നിലവാരത്തിൽത്തന്നെയായിരുന്നു. ഫെബ്രുവരി മൂന്നാംവാരം അവസാനിക്കു മ്പോൾ കൊച്ചിയിൽ ചുക്ക് മീഡിയം ക്വിന്റ ലിനു വില25,000 രൂപയിൽ എത്തിയിരുന്നു; ബെസ്‌റ്റിന് 28,500 രൂപയും.

 

ജാതിക്ക, ഗ്രാമ്പൂ

 

മധ്യകേരളത്തിലെ ജാതിത്തോട്ടങ്ങള്‍ വിള വെടുപ്പിനു തയാര്‍. കടുത്ത വേനലിൽ പല തോട്ടങ്ങളിലും ജാതിക്ക വൻതോതിൽ കൊഴിഞ്ഞതിനാൽ വിപണിയിലേക്കുള്ള വരവിൽ ഇത്തവണ ഗണ്യമായ കുറവു ണ്ടാകുമെന്നാണ് അനുമാനം. ഇതു വില മെച്ചപ്പെടുത്തിയേക്കാം. 

 

ശ്രീലങ്കയിൽനിന്നു ഗണ്യമായ തോ തിൽ ജാതിക്ക കുറഞ്ഞ വിലയ്ക്ക് ഇറക്കു മതി ചെയ്യുന്നതായി സൂചനയുണ്ട്. ഇതു കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ജാതിക്ക യ്‌ക്കു ഭീഷണിയായേക്കാം. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 260 രൂപ. തൊ ണ്ടില്ലാതെ 450 രൂപ. ജാതിപത്രി ചുവപ്പ് 780 രൂപ; മഞ്ഞ 900 രൂപ. ഗ്രാമ്പൂ(നാടൻ) വില 620 രൂപ. ● 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT