ADVERTISEMENT

മഴ കിട്ടുന്നതോടെ വെണ്ടവിത്തു നടാം. സെന്റിന് 25 ഗ്രാം വിത്ത്. സി.ഒ–1, അരുണ എന്നിവ ചുവന്ന കായ്കളുണ്ടാകുന്ന ഇനങ്ങളാണ്. അർക്ക, അനാമിക, അർക്ക അഭയ്, സുസ്ഥിര എന്നിവ പച്ചയിനങ്ങളും. ഇവ പൊതുവെ മൊസേക്ക് രോഗത്തെ ചെറുക്കും. പൂസാ സവാനി, കിരൺ, സൽകീർത്തി എന്നിവയും പച്ചയിനങ്ങളാണ്. അകലം 60x60 സെ.മീ. അടിവളമായി സെന്റിന് 100 കിലോ കാലിവളം.

ചീര

മഴ കിട്ടുന്നതോടെ ചീരവിത്തു പാകി കിളിർപ്പിച്ചു നടാം. തൈകൾ നടുന്നതാണ് ഉചിതം. അരുൺ നല്ലയിനം ചുവന്ന ചീരയാണ്. സിഒ–2, സിഒ–3, മോഹിനി എന്നിവ പച്ചയിനങ്ങൾ. വിളവെടുത്ത ചീരയ്ക്കു നേരിയ അളവിൽ യൂറിയ വിതറി കൊത്തിച്ചേർക്കുക. പച്ചച്ചാണകം കലക്കി ഇടയ്ക്കിടെ ഒഴിക്കുന്നതു കൊള്ളാം.

വഴുതന, മുളക്

ഇവയെല്ലാം നടാൻ പറ്റിയ കാലമാണ്. ഇവയുടെ വിത്തു മുളപ്പിച്ച തൈകൾ നടുകയാണു പതിവ്. തവാരണയ്ക്ക് 10 സെ.മീ. ഉയരവും സൗകര്യംപോലെ നീളവുമാകാം. കട്ടകൾ ഉടച്ചുപൊടിച്ച ചാണകം തവാരണയിൽ വിതറി കൊത്തിച്ചേർക്കുക. ഒരു സെന്റിൽ നടാൻ രണ്ടു ഗ്രാം വഴുതനവിത്തും അഞ്ചു ഗ്രാം മുളകുവിത്തും വേണം. ഹരിത, സൂര്യ, ശ്വേത, പൂസ പർപ്പിൾ ലോങ്, പൂസ പർപ്പിൾ ക്ലസ്റ്റർ എന്നിവ നല്ലയിനം വഴുതനയിനങ്ങൾ. ബാക്ടീരിയ വരുത്തുന്ന വാട്ടം ചെറുക്കുന്ന ഇനമാണ് ഹരിത. നട്ടു രണ്ടു വർഷം വിളവു തരും. കെ–2, ജ്വാലാമുഖി, ജ്വാലാസഖി എന്നിവ നല്ല മുളകിനങ്ങളാ ണ്. മഞ്ജരി, ഉജ്വല, അനുഗ്രഹ എന്നിവ ബാക്ടീരിയ വരുത്തുന്ന വാട്ടം ചെറുക്കും. അനുഗ്രഹ നീളമുള്ള മുളകാണ്. സമൃദ്ധി എന്ന പുതിയ ഇനം കാന്താരിമുളക്, വെള്ളായണി കാർഷിക കോളജ് ഈ വർഷം പുറത്തിറക്കിയിട്ടുണ്ട്. നിലം ഒരുക്കുമ്പോൾ കുമ്മായം ചേർക്കുന്നതു പച്ചക്കറികളിൽ കേടുപാടു കുറയാൻ ഉപകരിക്കും.

വെള്ളരിവർഗങ്ങൾ

ആവശ്യമെങ്കിൽ നന തുടരുക. പാവലിനു മാത്രം ഒരു തവണ അടി വളം ചേർക്കാം. സെന്റിന് 160 – 320 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാ ഷ് വളവും. പൊട്ടാഷ് കൂടിയാൽ കായ്കൾ പൊട്ടാൻ സാധ്യതയു ണ്ട്. പച്ചച്ചാണകം ഇടയ്ക്കിടെ കലക്കി ഒഴിക്കാം. കായീച്ചയെ നിയ ന്ത്രിക്കാൻ ഫിറമോൺ കെണി ഫലപ്രദം. കുരുടിപ്പു വരുത്തുന്ന ചെറുകീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി നീരു നേർപ്പിച്ചു തളിക്കുക. വർഷകാല വെള്ളരിവർഗങ്ങൾ നടാൻ സ്ഥലം ഒരുക്കുക. ഒന്നുരണ്ടു മഴ കിട്ടുന്നതോടെ പാവൽ, പടവലം, കുമ്പളം, മത്തൻ, ചുരയ്ക്ക എന്നിവ നടാം. പാവൽ, പടവലം അകലം 2x2 മീ. മത്തൻ, കുമ്പളം 4.5x2 മീ. ചുരയ്ക്ക 3x3 മീ. അടിവളം സെന്റിനു 100 കിലോ കാലിവളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT