ഉദ്യാനത്തിൽ മുള വളർത്തുമ്പോൾ

bamboo
SHARE

● നാടൻ മഞ്ഞ, പച്ച മുളയിനങ്ങൾ വളർന്ന് പിൽക്കാലത്ത് വലിയ കൂട്ടമായി നിയന്ത്രിക്കാൻ പറ്റാത്തവിധത്തിൽ ശല്യമാ യിത്തീരുമെന്നതുകൊണ്ട് ഒഴിവാക്കുക. പകരം അത്ര കൂട്ടമാ യിത്തീരാത്ത അലങ്കാരയിനങ്ങൾ തിരഞ്ഞെടുക്കുക.

● മതിലിനരികിൽ മുള നടുമ്പോൾ പിൽക്കാലത്ത് മതിലിനു കേടുണ്ടാകാതിരിക്കാൻ മതിലിൽനിന്ന് 2–3 അടി അകലം ഇട്ടുവേണം നടാൻ.

● മുളയുടെ വേരുകൾ ആഴത്തിൽ ഇറങ്ങാതെ മണ്ണിനുതൊട്ടു താഴെയായി പടർന്നു വളരുന്ന പ്രകൃതമുള്ളവയായതുകൊണ്ട് അരികിൽ മറ്റിനം ചെടികൾ നട്ടുവളർത്തു ന്നത് പ്രായോഗികമല്ല.

● വേനൽക്കാലത്ത് മറ്റുചെടികളെ അപേക്ഷി ച്ച് മുള അധികമായി ഇല പൊഴിക്കും. ഇല കൾ അയൽക്കാരന് ശല്യമാകാതെ നോക്കുക. അതനുസരിച്ച് സ്ഥലം തിരഞ്ഞെടുത്തു നടണം.

● മുള ഒരു വേലി പോലെ പരിപാലിക്കാൻ ആവശ്യത്തിന് വളർച്ചയെത്തിയ തണ്ടുക ളുടെ തലപ്പ് മുറിച്ചുനീക്കിയാൽ വശങ്ങളിൽ നിന്ന് ശാഖകൾ ഉണ്ടായിവന്ന് തിങ്ങി നിറയും.

● മുളയുടെ ഇലകളിൽ ധാരാളമായി സിലിക്ക എന്ന ലവണം അടങ്ങിയിട്ടുള്ളതുകൊണ്ട് ഇലകൾ പൊഴിഞ്ഞ് പുൽത്തകിടിയിൽ വീ ണാൽ കാലക്രമേണ ആ ഭാഗത്തെ പുൽത്ത കിടി വളരാതെ നശിച്ചുപോകാനിടയുണ്ട്. 

● ഉദ്യാനച്ചെടിയിനങ്ങളിൽ ഏറ്റവും വേഗ ത്തിൽ വളരുന്ന പ്രകൃതവും മണ്ണിനടിയിൽ‌ പടർന്നുവളരുന്ന തണ്ടും ഉള്ള മുള ഉദ്യാന ത്തിന് പ്രത്യേകം തയാറാക്കിയ പ്ലാന്റർ ബോക്സുകളിൽ വളർത്തുന്നതാണ് ഉചിതം. ഈ വിധത്തിൽ മുളയുടെ അധിക വളർച്ച നിയന്ത്രിക്കാനാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA