ADVERTISEMENT

കൊക്കോച്ചെടിയുടെ കായ്കളും ഇലകളും കരിഞ്ഞുണങ്ങുന്നു. എന്താണ് കാരണം. എങ്ങനെ നിയന്ത്രിക്കാം.

കെ.വി. ചാക്കോ, ഏറ്റുമാനൂർ. 

കൊക്കോച്ചെടിയുടെ കായ്കളെയും ഇലകളെയും ബാധിക്കുന്ന മൂന്നിലധികം കുമിൾരോഗങ്ങൾ ഉണ്ട്. ചില രോഗങ്ങൾ മഴ ആരംഭിക്കുന്നതോടെ രൂക്ഷമാകും. മറ്റു ചിലത് വേനലിലാണ് ശക്തം. കൊക്കോച്ചെടികൾക്ക് നല്ല പരിചരണം– അതാണ് പരിഹാരം. രോഗബാധിതമായതും ഉണങ്ങിയതുമായ കായ്കൾ നീക്കം ചെയ്തു നശിപ്പിക്കണം. ആവശ്യത്തിന് ജലം ഉറപ്പുവരുത്തണം. മഴയ്ക്കു മുമ്പായി 1% വീര്യമുള്ള ബോർഡോമിശ്രിതമോ, കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം/ലീറ്റർ തോതിലോ എടുത്ത് തളിച്ചുകൊടുക്കണം. ചെടികൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കണം. 

കുടംപുളി കായ്ക്കുന്നില്ല

എന്റെ പുരയിടത്തിൽ 15 വർഷം പ്രായമുള്ള 5 കുടംപുളികൾ ഉണ്ട്. ഇവയ്ക്ക് 30 ഇഞ്ചിനുമേൽ വണ്ണമുണ്ട്. എല്ലാ വർഷവും ഇവ പൂവിടുന്നതല്ലാതെ കായ്ക്കുന്നില്ല. എന്നാൽ കേരള കാർഷിക സർവകലാശാലയിൽനിന്നു വാങ്ങിയ ഗ്രാഫ്റ്റ് തൈ എല്ലാ വർഷവും കായ്ക്കുന്നുണ്ട്. കാരണവും പരിഹാരവും എന്ത്.

എ.എം. ഷാഫി, അരിപ്പ, കുളത്തൂപ്പുഴ.

കുടംപുളിയിൽ ആൺ– പെൺ മരങ്ങൾ പ്രത്യേകമുണ്ട്. പെൺമരങ്ങൾ ഉണ്ടായാൽ മാത്രമേ കായ്പിടിത്തം ഉണ്ടാവുകയുള്ളൂ. ഇൗ അവസ്ഥ ഒഴിവാക്കുന്നതിനാണ് ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുന്നത്. താങ്കളുടെ ഗ്രാഫ്റ്റ് ചെയ്ത മരം കായ്ക്കുന്നതിനും മറ്റുള്ളവ പൂവിടുന്നുണ്ടെങ്കിലും കായ് പിടിക്കാത്തതിനും കാരണം ചെടികളിലെ ഇൗ ആൺ–പെൺ വ്യത്യാസമാണ്. പരിചയസമ്പന്നരെ നിയോഗിച്ച് നിലവിലെ മരത്തിലും ഗ്രാഫ്റ്റ് ചെയ്യാം. 

പീച്ചിങ്ങ ഉണങ്ങുന്നു 

പീച്ചില്‍ ചെടി നന്നായി കായ്ക്കുന്നുണ്ട്. പക്ഷേ, പൂവിരിയുമ്പോഴേക്കും കായ് മഞ്ഞനിറം വന്ന് ഉണങ്ങിപ്പോകുന്നു. എന്താണ് കാരണവും പ്രതിവിധിയും. 

സോണി മനോജ്, എടത്തല. 

പൂവിരിഞ്ഞ് കായ് പിടിക്കുന്നതോടെ കായീച്ച ആക്രമിക്കുന്നതാണ് പ്രശ്നം. പൂവിടുന്നതോടെ എത്തുന്ന കായീച്ചകൾ കായ് പിടിക്കുന്ന സമയത്ത് അതിൽ മുട്ടകളിട്ട് തറച്ചുവയ്ക്കുന്നു. കായ് വലുതാകുന്നതോടൊപ്പം കായീച്ച പുഴു–പ്യൂപ്പ ദശകളിലായി ആക്രമിക്കുന്നു. ഇതിന്റെ ആക്രമണത്തിനെതിരെ ഫിറമോൺ കെണി ഉപയോഗിക്കാം. കൂടാതെ, പൂവിനടിയിൽ കായ് പിടിക്കുന്നതോടെ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചു പൊതിഞ്ഞ് കായീച്ചയിൽനിന്നു സംരക്ഷിക്കാം. അഞ്ചിൽ താഴെ ചെടികളേ ഉള്ളൂവെങ്കിൽ പൊതിഞ്ഞു സംരക്ഷിക്കുന്നതാണ് നല്ലത്. 

 

ഉത്തരങ്ങൾ തയാറാക്കിയത്  

ജോസഫ് ജോൺ തേറാട്ടിൽ

കൃഷി ഒാഫിസർ,  പഴയന്നൂർ കൃഷിഭവൻ, 

തൃശൂർ , മെയിൽ: johntj139@gmail.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT