ADVERTISEMENT

മഴക്കാലം തുടങ്ങുന്നതോടെ നീരൂറ്റിക്കുടിച്ച് കുരുടിപ്പ് വരുത്തുന്ന ചെറുകീടങ്ങൾ ശമിക്കും. പകരം കുമിൾ രോഗങ്ങൾ കണ്ടു തുടങ്ങും. തൈകളുടെ വേര് അഴുകുക, ചുവട് അഴുകുക, ഇലകളിൽ പുള്ളിക്കുത്ത്, കരിച്ചിൽ എന്നീ രോഗങ്ങൾ ഉണ്ടാക്കുക, ഇളം തണ്ടുകൾ അഴുകി ഇലകൾ പൊഴിയുക, കായ്കൾ അഴുകി കറുത്ത് പൊഴിയുക, പ്രകന്ദങ്ങൾ അഴുകുക എന്നിവയാണ് മഴക്കാലത്തെ പ്രധാന കുമിൾരോഗങ്ങൾ. ഉപദ്രവകാരികളായ കുമിളുകളാകട്ടെ പ്രധാനമായും പിതിയം, റൈസക്ടോണിയ, ഹൈറ്റോത്തറ, ഫ്യൂസേറിയം, കൊള്ളിറ്റോട്രീക്കം, കോർട്ടീസിയം എന്നീ വിഭാഗങ്ങളിൽപെടുന്നു.

 

കുമിൾരോഗ നിയന്ത്രണം

 

1. മണ്ണിൽ നീർവാർച്ച ഉറപ്പുവരുത്തുക, പഴയ നീർച്ചാലുകൾ വൃത്തിയാക്കുക, ആവശ്യമെങ്കിൽ പുതിയവ ഉണ്ടാക്കുക, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പയർ വർഗങ്ങൾ മുതലായവ ഏരികളിലോ കൂനകളിലോ നടേണ്ടതാണ്. നീർവാർച്ച മെച്ചമാകുന്നതോടെ മണ്ണിൽ വായുസഞ്ചാരം വർ‌ധിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യും.

 

2. മഴയ്ക്ക് ഒരു ഇടവേള ലഭിക്കുമ്പോൾ വിളകളുടെ ചുവട്ടിലെ കളകൾ നീക്കം ചെയ്തു നേരിയ അളവിൽ വളം ചേർത്ത് ഒലിച്ചുപോയ മണ്ണ് ചുവട്ടിൽ കൂട്ടുക.

 

3. കുരുമുളക് കൊടിയുടെ ചുവട്ടിൽ മണ്ണിളക്കരുത്. ചുവട്ടിൽ മണ്ണു തെറിച്ച് കൊടിയുടെ തണ്ടിൽ വീഴുന്നതു പുതയിട്ട് തടയണം. ഒരു ശതമാനം ബോർഡോ മിശ്രിതമോ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനോ കൊടിയിൽ സ്പ്രേ ചെയ്യുന്നതും ചുവടു കുതിർക്കുന്നതും നന്ന്.

 

4. ഇഞ്ചി, മഞ്ഞൾ, ഏലം, വാനില മുതലായ സുഗന്ധവ്യഞ്ജന വിളകളുടെ തടത്തിൽ സ്യൂഡോമോണാസ് കലക്കി ഒഴിക്കുക. 20 ഗ്രാം പച്ചച്ചാണകം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചാണകപ്പാൽ ഉണ്ടാക്കി അരിച്ചെടുത്ത് അതിൽ 20 ഗ്രാം എന്ന കണക്കിന് സ്യൂഡോമോണാസ് കലക്കുക.

 

5. വാഴയിൽ സിഗാട്ടോക്ക എന്ന ഇല കരിച്ചിൽ രോഗം മഴക്കാലത്തോടെ വ്യാപകമാകും. ഇതിന് ഡൈത്തേൻ എം– 45 എന്ന കുമിൾനാശിനി രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com