ADVERTISEMENT

പച്ചക്കറികളിൽ കളനിയന്ത്രണം, വളം ചേർക്കൽ, കീടനിയന്ത്രണം എന്നിവ ഈ മാസം ശ്രദ്ധിക്കുക. ജൂലൈ ആദ്യവാരവും അവസാന വാരവും കളകൾ നീക്കി സെന്റിന് 200–300 ഗ്രാം യൂറിയയും 100–125 ഗ്രാം പൊട്ടാഷും തൈകൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുകയും ചുറ്റും മണ്ണുകൂട്ടി കൊടുക്കുകയും വേണം. 

 

കീടങ്ങളിൽ ഇലതീനിപ്പുഴുക്കൾ, ഇലയുടെ പച്ചപ്പ് കാർന്നു തിന്നുന്ന കീടങ്ങൾ, തണ്ടു തുരക്കുന്ന കീടങ്ങൾ, ഇലചുരുട്ടുന്ന കീടങ്ങൾ എന്നിവ ഉണ്ടാകാം. മഴ മാറിനിന്നാൽ കുരുടിപ്പും വരാം. ചെറുതോട്ടങ്ങളാണെങ്കിൽ കീടങ്ങളെ കൈകൾകൊണ്ടു പെറുക്കിയെടുത്തു നശിപ്പിക്കാം. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ അവ തുരന്ന ഭാഗത്തിനു താഴെ വച്ച് മുറിച്ചു ചുട്ടുകളയുക. കീടങ്ങളെ നശിപ്പിക്കാൻ 5% വേപ്പിൻകുരു സത്ത് സ്പ്രേ ചെയ്യുക. (സത്ത് തയാറാക്കൽ: 50 ഗ്രാം വേപ്പിൻകുരു പൊടിച്ച് കിഴികെട്ടി ഒരു ലീറ്റർ വെള്ള ത്തിൽ ഒരു രാത്രി മുക്കിയിടുക. പിറ്റേന്നു കിഴി വെള്ളത്തിൽ മുക്കി പലതവണ പിഴിഞ്ഞ് സത്തെടുക്കുക. അവസാനം വെള്ളത്തിന്റെ നിറം തന്നെ കിഴി പിഴിഞ്ഞു കിട്ടുന്നതുവരെ പിഴിയുക). കൂടുതൽ സ്ഥലത്ത് സ്പ്രേ ചെയ്യണമെങ്കിൽ കൂടുതൽ ലായനി ഉണ്ടാക്കാം. അനുപാതം മേൽപറഞ്ഞതു മാതിരി.

 

നേരേ വളരുന്ന വെണ്ടപോലെയുള്ള പച്ചക്കറികൾക്കു താങ്ങിന്റെ ആവശ്യമുണ്ടെങ്കിൽ നൽകുക. പന്തലിൽ പടരുന്നവയ്ക്കു പന്തലിടുക. നിലത്തു പടരുന്നവയ്ക്ക് ഇടസ്ഥലത്ത് ചില്ലകൾ/ ഉണങ്ങിയ തെങ്ങോലകൾ നിരത്തുക. ചിലതരം പച്ചക്കറികളിൽ ഇലകളുടെ അടിവശത്ത് തവിട്ടുനിറത്തിൽ പുള്ളിക്കുത്തുകൾ ഉണ്ടായി ഇല കരിയുന്ന ഡൗണിമിൽഡ്യൂ എന്ന രോഗം മഴക്കാലത്ത് കാണാം. ജൈവമാർഗത്തിൽ ഇതിനെ നിയന്ത്രിക്കാൻ സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു മൂന്നു തവണ 15 ദിവസം ഇടവിട്ട് സ്പ്രേ ചെയ്യണം. രാസമാർഗമാണെങ്കിൽ ഡൈത്തേൻ എം 45 അല്ലെങ്കിൽ ഇൻഡോഫിൽ എം–45 എന്ന കുമിൾനാശിനി രണ്ടു–മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യാം. കുമിൾനാശിനി ഇലകളുടെ അടിയിൽ പതിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT