ADVERTISEMENT

∙ ഉയർന്ന പ്രദേശത്തു 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടലിലേക്കു നയിക്കുന്ന സാഹചര്യമാണിപ്പോൾ.  ഉയർന്ന പ്രദേശങ്ങളിൽ റബർക്കൃഷിക്കായി സ്വീകരിച്ച രീതികളിൽ ചിലതു മാറ്റണം.  ഇതേക്കുറിച്ച് റബർ ബോർഡ് പഠനം നടത്തും.

 

∙ റബർത്തോട്ടങ്ങളിൽ കയ്യാലയ്ക്കു പകരം രാമച്ചം വച്ചുപിടിപ്പിക്കുന്നതു മണ്ണിനെ പിടിച്ചുനിർത്താൻ സഹായിക്കും.

 

∙ ബഡ് തൈകൾ നടുന്നതിനു മാത്രമേ രണ്ടര അടി ആഴമുള്ള കുഴികൾ ആവശ്യമുള്ളൂ. കൂട തൈകൾ, കപ്പ് തൈകൾ എന്നിവ നടുന്നതിന് ഒരടി വ്യാപ്തിയും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്താൽ മതി. നിലവിൽ റബർക്കൃഷിയുടെ 90% ഇത്തരത്തിലുള്ള തൈകളാണ്.

 

∙ സ്വഭാവികമായ സസ്യാവരണം റബർ തോട്ടങ്ങൾക്കു നല്ലതാണ്; ചെറിയ തോതിൽ അവ നിലനിർത്താം. അതിനാൽ, റബർ മരങ്ങൾക്കിടയിലുള്ള സ്ഥലത്തു പുല്ല് നട്ടുപിടിപ്പിക്കുന്നതു മണ്ണൊലിപ്പ് തടയുന്നതിനു  നല്ല  മാർഗമാണ്. തോട്ടപ്പയർ നടുന്നതും ഉചിതം. 

 

∙ റബർ തോട്ടങ്ങൾ കിളയ്ക്കാൻ പാടില്ല. നിലവിൽ പലയിടത്തും മണ്ണുമാന്തി യന്ത്രം  ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ച് റബർക്കൃഷി ചെയ്യുന്നുണ്ട്. ഇതു  മണ്ണൊലിപ്പിനു കാരണമാകും. ചരിവുകളിൽ നിരപ്പുതട്ടുകൾ തീർക്കുന്നതിനായി തൂമ്പ ഉപയോഗിച്ച് മാത്രമേ പണി ചെയ്യാവൂ. അവിടെ ഇടവിള കൃഷി ചെയ്യരുത്.

 

∙ തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനായി ചാലുകൾ നിർമിക്കുമ്പോൾ എല്ലായിടത്തും ഒരേ ആഴമാണെന്ന് ഉറപ്പാക്കണം. 

 

∙ ചരിവുള്ള സ്ഥലങ്ങളിൽ മഴക്കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണം. മണ്ണിന് അടിയിലേക്ക് വെള്ളം ഇറങ്ങി കഴിയുമ്പോൾ പാറയിൽ നിന്നു മണ്ണിന്റെ പിടിത്തം കുറയാൻ ഇതു കാരണമാകും.

 

∙ മഴ കൂടുമ്പോൾ റബറിന്റെ കുമിൾ രോഗം വരുന്നതു  പതിവാണ്. ഇലയ്ക്ക്  ഇത്തരത്തിലുള്ള രോഗം ബാധിച്ചാൽ ബോഡൊ മിശ്രം (തുരിശ്) തളിക്കാം.

 

വിവരങ്ങൾ: റബർ ബോർഡ്, കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT