ADVERTISEMENT

ഗ്രോബാഗ്: 40 സെ.മീ. x 24 സെ.മീ. x 24 സെ.മീ. വലുപ്പമുള്ളതും 150 മൈ ക്രോൺ, 600 ഗേജ് യുവി ഷീറ്റ് കൊണ്ടുണ്ടാക്കിയ ബാഗ്.

 

നടീൽമിശ്രിതം: മേൽമണ്ണ്, ചാണക പ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം. മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർക്കുക. ഇങ്ങനെ തയാറാക്കിയ 100 കിലോ നടീൽ മിശ്രിതത്തിലേക്ക് 3 കിലോ വേപ്പിൻ പിണ്ണാക്ക്, 3 കിലോ മീൻവളം അല്ലെങ്കിൽ വെർമി കമ്പോസ്റ്റ്, ഒരു കിലോ എല്ലുപൊടി, ഒരു കിലോ ട്രൈക്കോഡെർമ എന്നിവ ചേർത്ത് സമ്പുഷ്ടമാക്കുക.

 

40സെ.മീ. x 24സെ.മീ. x 24സെ.മീ. വലുപ്പമുള്ള ഗ്രോബാഗിലാണ് പച്ചക്കറികൾ നടേണ്ടത്. നടീൽമിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് ഗ്രോബാഗിൽ ജലവാർച്ചയ്ക്കു സുഷിരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.

 

ഗ്രോബാഗിന്റെ ഏറ്റവും താഴെ ചരലോ ചകിരിയോ രണ്ടിഞ്ചു കനത്തിൽ നിരത്തണം. അതിനുശേഷം 60 ശതമാനം മാത്രം നടീൽമിശ്രിതം നിറയ്ക്കുക. ബാക്കി 30–ാം ദിവസവും 45–ാം ദിവസവുമാണ് നിറയ്ക്കേണ്ടത്. പരമാവധി ഗ്രോബാഗിന്റെ 80 ശതമാനം വരെ മാത്രമേ നടീൽമിശ്രിതം നിറയ്ക്കാവൂ. മിശ്രിതം നിറയ്ക്കുമ്പോൾ ഗ്രോബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളിവച്ചാൽ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. 

 

ടെറസിൽ കൃഷി ചെയ്യുമ്പോൾ ഗ്രോബാഗ് വയ്ക്കുന്നതിനു മുമ്പ് അടിയില്‍ പോളിത്തീൻഷീറ്റ് വിരിക്കണം. നിശ്ചിത അകലത്തിൽ രണ്ട് ഇഷ്ടികകളുടെ മുകളിലായി വേണം ഗ്രോബാഗ് വയ്ക്കാൻ. ഇങ്ങനെ തയാറാക്കിയ ഗ്രോബാഗുകളിൽ വിത്ത് പാകുകയോ (വെണ്ണ, പയർ, പാവൽ, പടവലം, കുമ്പളം തുടങ്ങിയവ) 25–40 ദിവസം പ്രായമായ തൈകൾ ( തക്കാളി, മുളക്, വഴുതന, ചീര, കാബേജ്, കോ ളിഫ്ലവർ തുടങ്ങിയവ) പറിച്ചുനടുകയോ ചെയ്യാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT