sections
MORE

വെണ്ണീർ കമ്പോസ്റ്റ്

compost
SHARE

പഴയ കാലത്ത് വെണ്ണീർ (ചാരം) ജൈവവളമായും കീടനാശിനിയായും ഉപയോഗിച്ചിരുന്നു. നെല്ലു വിതച്ച് ഏഴാം ദിവസം വെള്ളം കെട്ടുന്നതിനു മുമ്പ് വെണ്ണീർ വിതറും. പച്ചക്കറികളിൽ പ്രാണി ശല്യം ഒഴിവാക്കാനും വെറ്റിലക്കൊടിക്കു തണുപ്പും വെറ്റിലയ്ക്കു നല്ല നിറവും കിട്ടാന്‍ ചാരം ഇടാറുണ്ട്. തെങ്ങിൻതൈകൾ നടുമ്പോഴും കുഴിയിൽ വെണ്ണീറും ഉപ്പും ഇടാറുണ്ട്. പച്ചക്കറിവിത്തുകൾ വെണ്ണീർ ഉപയോഗിച്ചു കഴുകിയാണ് ഉണങ്ങാവച്ചിരുന്നത്.

ചാരം കമ്പോസ്റ്റാക്കാം

ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കുക. ഇതിൽ ആദ്യം കുറച്ച് മേൽ‌മണ്ണിടുക. അതിനു മുകളിൽ ചാക്കു നിറയുവോളം തെങ്ങിൻതടിയുടെയും മറ്റ് കാഠിന്യമുള്ള മരങ്ങളുടെയും വിറകിന്റെ കാരം കൂടിയ വെണ്ണീർ ഇടുക. ശേഷം ചാക്ക് കെട്ടി കമിഴ്ത്തി വയ്ക്കുക. ഇത് രണ്ടു മാസം വരെ വച്ചശേഷം നോക്കിയാൽ നല്ല കറുത്ത മണ്ണായി കാണാം. ഇതു നല്ല വളമാണ്.

എ.വി.നാരായണൻ

 ഫോൺ: 9745770221

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA