sections
MORE

വിളപരിപാലനത്തിന് ഒരു ദിനചര്യ; 1 മുതൽ 20 ദിവസം വരെ ചെയ്യാവുന്നത്

gardening
SHARE

വിളപരിപാലനത്തിന് ഒരു ദിനചര്യ തയ്യാറാക്കാം. ഒന്നാം ദിനം മുതൽ 100 ദിവസം വരെ വിളപരിപാലനമെങ്ങനെയാകാം എന്ന് വിശദീകരിക്കുകയാണിവിടെ. അതിൽ ഒന്ന് മുതൽ 20 ദിവസം വരെ ചെയ്യാവുന്ന കാര്യങ്ങളിതാ.

1–ാം ദിവസം

നടീൽ, നന. പൂവാളി ഉപയോഗിച്ച് മിതമായ തോതിൽ മാത്രം നനയ്ക്കുക


3–ാം ദിവസം

നന. ചൂടു കൂടുതലുണ്ടെങ്കിൽ രണ്ടു നനയാവാം. നന കൂടിയാൽ വേരുചീയലുണ്ടാകും


6–ാം ദിവസം

പഞ്ചഗവ്യ പ്രയോഗം. 30 മില്ലി പഞ്ചഗവ്യത്തിൽ ഒരു ലീറ്റർ വീതം വെള്ളം ചേർത്ത് ഇലകളിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക.


7 –ാം ദിവസം

സ്യൂഡോമോണാസ് പ്രയോഗം. 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക


9 –ാം ദിവസം

പുകയിലക്കഷായം തളിക്കുക. ഇലകളുടെ ഇരുവശവും നനയുന്ന വിധത്തില്‍ വൈകുന്നേരം തളിക്കണം.


10 15–ാം ദിവസം നൽകാനുള്ള ജൈവസ്ലറി തയാറാക്കണം

11 –ാം ദിവസം

കടൽമീൻ സത്ത് / ഫിഷ് അമിനോ ആസിഡും വെർമികമ്പോസ്റ്റും പ്രയോഗിക്കുക. 5 മില്ലിലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക. ഒരു ഗ്രോബാഗിന് 50 ഗ്രാം മീൻവളം/ വെർമി കമ്പോസ്റ്റ് വീതം നൽകുക.


13 –ാം ദിവസം

വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കുക. അരിച്ചെടുത്ത ശേഷം വൈകുന്നേരം ഇലകളുടെ ഇരുവശത്തുമായി തളിക്കുക.


15 –ാം ദിവസം

പത്താം ദിവസം തയാറാക്കിയ ജൈവസ്ലറി നൽകാം.ഇരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച് ചെടിയൊന്നിനു രണ്ട് കപ്പ് എന്ന തോതിൽ ചുവട്ടിലൊഴിക്കുക.


18–ാം ദിവസം

വെർട്ടിസീലിയം ലക്കാനി പ്രയോഗം. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വെർട്ടിസീലിയം ചേർത്ത് വൈകുന്നേരങ്ങളിൽ ഇലകളുെട ഇരുവശത്തും തളിക്കുക.


20–ാം ദിവസം

ഗോമൂത്രപ്രയോഗം ഒരു ലീറ്റർ ഗോമൂത്രത്തിൽ 10 ലീറ്റർ വെള്ളം ചേർത്ത് ഇലകളിൽ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക.

തുടരും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA