ADVERTISEMENT

∙ വാഴക്കന്ന് നടുന്നതിനു മുൻപ് പാറകത്തിന്റെ ഇല കുഴിയിൽ ഇട്ടാൽ കരിക്കിൻകേടു തടയാം. പിന്നീടു രണ്ടു പ്രാവശ്യം കൂടി ഇടുക.

∙ വേപ്പിൻപിണ്ണാക്ക് ചുവട്ടിലിട്ടു വാഴ നട്ടാൽ കരിക്കിൻകേടു തടയാം. പിന്നീടു രണ്ടു പ്രാവശ്യം കൂടി ഇടുക.

∙ ഏതിനമായാലും വാഴക്കുലയുടെ നേർച്ചുവട്ടിലും എതിർവശത്തുമുള്ള സൂചിക്കന്നു വേണം തിരഞ്ഞെടുക്കാൻ.

∙ വാഴക്കന്ന് ഒരു മാസത്തോളം തണലിൽ ഉണക്കി സൂക്ഷിക്കുക.

∙ ഒരേ വലുപ്പമുള്ള ചെറിയ കന്നുകൾ നടാൻ എടുക്കുന്നതാണ് നല്ലത്.

∙ നടാൻ ഒരുക്കിയ വാഴക്കന്ന് ദീർഘനാൾ സൂക്ഷിക്കാൻ കമഴ്ത്തി അടുക്കിവച്ചാൽ മതി. അതിനുശേഷം ചാരം ചാണക വെള്ളത്തിൽ കലക്കി മുക്കിയതിനുശേഷം ഉണക്കി നടുക. സെപ്റ്റംബർ മാസത്തിൽ ഓണവാഴയുടെ വിത്തു നടണം. ഏകദേശം രണ്ടടി ആഴത്തിലും വീതിയിലും പാത്തി എടുത്ത് അല്ലെങ്കിൽ കുഴിയെടുത്ത്, ആറടി അകലം കൊടുത്തു വിത്തു നടാം. കുഴിയിൽ ചാരവും മേൽ‌മണ്ണും കൂടി ഇടണം. വിത്തിന്റെ മുള വരുന്ന ഭാഗം പുറത്തേക്കു കാണുംവിധം വയ്ക്കണം. തുടർന്ന് ഓരോ മാസവും ആട്ടിൻകാഷ്ഠം, ചാരം, പച്ചിലവളം എന്നിവ ചേർക്കണം. നന തുടങ്ങുമ്പോൾ കോഴിവളം ഒരു വാഴയ്ക്കു രണ്ടു കുട്ട വീതം ചേർത്തു മേൽമണ്ണ് ഇളക്കിക്കൊടുക്കണം. ഈ രീതിയിലുണ്ടാകുന്ന വാഴപ്പഴം ധാരാളം കാലം കേടില്ലാതെയിരിക്കും. നല്ല രുചിയും ഉണ്ടാകും.

∙ പുതുമഴ സമയത്ത് കന്നു നടണം.

∙ വാഴക്കന്നിലെ മണ്ണു നീക്കിയശേഷം വേപ്പെണ്ണയിൽ മുക്കിയെടുത്തുണക്കി നട്ടാൽ നിമാവിരശല്യം, കൂമ്പടപ്പ് എന്നിവ കുറയും.

∙ കുഴിയിൽ ചരൽ അല്ലെങ്കിൽ ആറ്റുമണൽ, മരോട്ടിപ്പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഇട്ടശേഷം വാഴ നട്ടാൽ കുലയ്ക്ക് നിറവും തൂക്കവും കിട്ടും.

∙ ചീരക്കൃഷിക്കുശേഷം അവിടെ വാഴ നട്ടാൽ നല്ല കുലകൾ കിട്ടും

∙ വാഴക്കുഴിയിൽ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്നു നട്ടാൽ കീടശല്യം കുറയും.

∙ വാഴ വയ്ക്കുമ്പോൾ വാഴക്കന്നിന്റെ അടിഭാഗം ഏതു ദിശയിലാണോ വയ്ക്കുന്നത്, അതിന്റെ നേരേ എതിർദിശയിലായിരിക്കും കുല വരുന്നത്.

∙ വാഴയ്ക്കു പേര, വട്ട, മാവ് ഇവയുടെ ചവറ് ഇടുന്നതു നന്ന്. ചവറിട്ട് ചാണകത്തെളി തളിക്കുന്നത് വേഗം അഴുകാൻ സഹായിക്കും.

∙ വാഴ വച്ച് മൂന്നു മാസത്തിനുശേഷം തടമൊന്നിന് ഒരു കിലോ ആട്ടിൻകാഷ്ഠം കൊടുത്താൽ വേരിനു വളർച്ചയും കായ്കൾക്കു മുഴുപ്പും കിട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT