ADVERTISEMENT

യോജിച്ച കാലം : ഏപ്രിൽ  – ജൂൺ,  ജൂൺ – ഓഗസ്റ്റ്, സെപ്റ്റംബർ –ഡിസംബർ.

നടീൽ അകലം : 4.5 മീറ്റർ വരികൾ തമ്മിലും രണ്ടു മീറ്റർ ചെടികൾ തമ്മിലും.

സവിശേഷതകൾ: ഇടത്തരം വലുപ്പമുള്ള കായ്കൾ (ഒക്‌ടോബർ ലക്കം കർഷകശ്രീയുടെ ഒപ്പമുണ്ടായിരുന്ന അമ്പിളി ഇനം മത്തനെക്കുറിച്ച്)

ശരാശരി തൂക്കം: 3.5–6.0 കിലോ, അത്യുൽപാദനശേഷിയുള്ള ഇനം. പരന്നുരുണ്ട, ഇടത്തരം വലുപ്പമുള്ള കായ്കൾ. ഇളം കായ്കൾക്ക് പച്ചനിറം, മൂക്കുമ്പോൾ ഓറഞ്ചു നിറം. ദേശീയതലത്തിൽ ശുപാർശ ചെയ്യപ്പെട്ടയിനം.

കാലാവധി : 90–120 ദിവസം. ചൂട് കൂടുതലുള്ള സമയങ്ങളിൽ കൃഷി ചെയ്യുമ്പോൾ മൊസേക്ക് രോഗം വരാൻ സാധ്യതയുണ്ട്.

നടീൽരീതിയും വളപ്രയോഗവും: രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോ ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. നാല് – അഞ്ച്  വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി.

മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോ വീതം, അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് 15 കിലോ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം ഒരു കിലോ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൊടുക്കുക.

മറ്റു പരിചരണങ്ങൾ: തറയിൽ പടരുന്നതിന് ഇടം നൽകണം. വളമിടുന്നതിനൊപ്പം കളപറിക്കലും ഇടയിളക്കലുമാവാം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. വേനൽക്കാലത്ത് പച്ചില, വിളയവശിഷ്ടം, വൈക്കോൽ എന്നിവകൊണ്ട്  പുതയിടുക. വളർച്ചയുടെ ആദ്യഘട്ടത്തിൽ രണ്ടു മൂന്നു ദിവസം ഇടവിട്ടും, പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT