ADVERTISEMENT

കുരുമുളക് പുറമേനിന്നു വാങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമാണ് കുറ്റിക്കുരുമുളകു ക്യഷി. സ്ഥലപരിമിതിയുള്ളവർക്കുള്ള പരിഹാരമാർഗമാണ് കുറ്റിക്കുരുമുളക്. ഇതെങ്ങനെ വീടുകളിൽ ഉൽപാദിപ്പിക്കാം? 

ഏപ്രിൽ–മേയ് മാസങ്ങളിലാണ് തൈകൾ നടേണ്ടത്.  വർഷം മുഴുവനും കുരുമുളക് ലഭിക്കും എന്നതാണ് പ്രത്യേകത. വള്ളിക്കുരുമുളക് കായ്ക്കാൻ 3, 4 വർഷമെടുക്കുമ്പോൾ കുറ്റിക്കുരുമുളക് ആറാം മാസം വിളവ് തരുന്നു. കുറ്റിക്കുരുമുളക് കൃക്ഷിയും തൈ ഉത്പാദനവും ആസൂത്രണത്തിലൂടെ ചെയ്യുകയാണെങ്കിൽ മികച്ച വരുമാനവുമുണ്ടാക്കാം. 

മികച്ച വിളവ് ലഭിക്കുന്ന മാത്യസസ്യത്തിൽനിന്നുള്ള ശാഖകളാണ് കുറ്റിക്കുരുമുളക്  (bush pepper) തയാറാക്കാൻ  വേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യം

കുരുമുളകുചെടിയുടെ പടർന്നു കയറുന്ന ഭാഗ(കേറു തല)മല്ല വേണ്ടത്. കേറുതലയിൽനിന്നു പാർശ്വങ്ങളിലേക്കു വളരുന്ന ശാഖയാണ് (കണ്ണിത്തല) കുറ്റിക്കുരുമുളകിനുവേണ്ടി എടുക്കേണ്ടത്.

മുറിക്കുമ്പോൾ മൂന്ന് മുട്ട് താഴെ വച്ച് മുറിക്കണം. രണ്ട് മുട്ട് മണ്ണിനടിയിൽ വരത്തക്കവണ്ണം എടുക്കുക.  മണ്ണും മണലും ചാണകപ്പൊടിയും സമം ചേർത്ത് നടീൽ മിശ്രിതം തയാറാക്കാം. ഇത് ചെറിയ കവറിൽ നിറയ്ക്കുക. സുതാര്യമായ കവറുകളിൽ നടുകയാണെങ്കിൽ ചെടിയുടെ വേരുവളർച്ച കാണാൻ സാധിക്കും. പെട്ടെന്ന് വേരു പിടിക്കുന്നതിനുവേണ്ടി ഏതെങ്കിലും റൂട്ടിങ് ഹോർമോൺ‌ ഉപയോഗിക്കാം (തേൻ, ചിരട്ടക്കരി നന്നായി അരച്ചു കുഴമ്പു രൂപത്തിലാക്കി  തണ്ടിന്റെ ചുവട്ടിൽ തേച്ചു കൊടുക്കണം). മണ്ണിനടിയിൽ പോകുന്ന രണ്ട്  മുട്ടിലും പുരട്ടി നടുക. തണലിൽ വയ്ക്കുക. മണ്ണ് നനയാൻ വേണ്ടി മാത്രം വെള്ളം ഒഴിക്കുക. ഒരു മാസം കൊണ്ടേ വേരുകൾ വരൂ. മൂന്നു മാസമാകുമ്പോൾ ഇലകൾ നിറയും അപ്പോൾ വലിയ ചട്ടിയിലോ ഗ്രോബാഗിലോ മാറ്റി നടാം. ആറു മാസമാകുമ്പോൾ മുളകു പിടിച്ചു തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT