തോരൻവയ്ക്കാനും ജ്യൂസടിക്കാനും ആകാശവെള്ളരി സൂപ്പറാ

HIGHLIGHTS
  • വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും കൃഷി ചെയ്യാം
vellari
SHARE

പച്ചക്കറിയായും മധുരഫലമായും ഉപയോഗിക്കുന്നതും ദീർഘകാലം വിളവ് തരുന്നതുമായ സസ്യവുമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്താം. പാഷന്‍ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ട ആകശവെള്ളരിയിൽ പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്‍ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്‍മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധവുമാണ്.

നടീൽരീതി

വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും കൃഷി ചെയ്യാം. രണ്ടടി സമചതുരത്തിലെടുത്ത കുഴികളില്‍ മേല്‍മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തിളക്കി തൈകള്‍ നടാം. തൈകള്‍ വള്ളിവീശിവരുമ്പോള്‍ തന്നെ പടര്‍ന്നു കയറാനായി പന്തൽ തയാറാക്കി നൽകണം. ദിവസവും നന്നായി നനയ്‍ക്കുകയും വേണം. തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷംകൊണ്ടു പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും. വേനല്‍ക്കാലത്താണ് വിളവ് കൂടുതൽ.

ഉപയോഗം

ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും വിളഞ്ഞു പഴുത്താല്‍ പഴമായും ആകാശവെള്ളരി ഉപയോഗിക്കാം.  

പള്‍പ്പിന് നല്ല മധുരവുമുണ്ടാകും. പാഷന്‍ ഫ്രൂട്ടിന്റെ രുചിയുള്ള പഴങ്ങള്‍ ജ്യൂസായിട്ടാണ് സാധാരണ ഉപയോഗിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ