ADVERTISEMENT

കള്ളിമുള്ളിന്റെ (cactus) ഇനത്തിൽപ്പെട്ട ചെടിയാണ് കറ്റാർവാഴ. എല്ലാവീടുകളിലും അവശ്യം വേണ്ട ഔഷധസസ്യം. ഏത് കാലവസ്ഥയിലും വളരും. മഴയോ ചൂടോ തണുപ്പോ പ്രശ്നമല്ല. തൈകളാണ് സാധാരണ നടാൻ ഉപയോഗിക്കുന്നത്.

നടീൽ രീതി

വലിയ വിസ്താരമുള്ള ചട്ടിയിലോ ചാക്കിലോ വേണം നടാൻ, ഇത് കൂടുതൽ തൈകൾ ഉണ്ടാകാനും വീതിയുള്ള ഇലകൾ ഉണ്ടാകാനും സഹായിക്കും. ചെറിയ തണ്ടുള്ളതും വലിയ തണ്ടുള്ളതുമായ ഇനങ്ങളുണ്ട്. മണൽ കലർന്ന മണ്ണിൽ ചാണകപ്പൊടി, ആട്ടിൻ കാഷ്​ഠം എന്നിവ ചേർത്ത് അടിവളം തയാറാക്കാം.

വേരു ഭാഗം മാത്രം മണ്ണിനടിയിൽ പോകുന്ന വിധത്തിൽവേണം നടാൻ. തണ്ട് മണ്ണിനടിയിലായാൽ അത് ചീഞ്ഞ് ചെടിക്കുകൂടി ദോഷമായി ഭവിക്കാം. മൂട് പിടിച്ചു കഴിഞ്ഞാൽ വെയിൽ കിട്ടുന്ന ഭാഗത്തു വയ്ക്കണം. എങ്കിൽമാത്രമേ തണ്ടുകളിൽ ജെൽ ഉൽപാദനം കൂടൂ. അധികം നന വേണ്ട. മണ്ണ് ഉണങ്ങുന്നതനുസരിച്ച് നനച്ചു കൊടുത്താൽ മതി. പ്രത്യേക പരിപാലനം ആവശ്യമില്ല. മണ്ണ് ഉറച്ചുപോകാതെ ശ്രദ്ധിക്കണം. ഇടയ്ക്ക് തേയില വെള്ളം ചണ്ടിയോടെ ഒഴിച്ചു കൊടുക്കുന്നത് ഇലകൾ തഴച്ചു വളരുന്നതിന് സഹായിക്കും.

കീടശല്യം

കീടശല്യം നന്നേ കുറവാണ്. ഇലകൾ കേടു വന്നാൽ തൊട്ടു താഴെ വച്ചു മുറിച്ചു കളയുക. ആറു മാസം പ്രായമായ  ചെടിയിൽനിന്നു വിളവെടുക്കാം. അടിയിലുള്ള ഇലകൾ എടുത്തു തുടങ്ങാം. മൂന്നു വർഷം വരെ വിളവ് തരും. 

ആരോഗ്യഗുണങ്ങൾ

ഔഷധങ്ങളുടെ നല്ലൊരു കലവറയാണ് കറ്റാർവാഴ. തൊലിപ്പുറത്തുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും ഇതിന്റെ ജെൽ പരിഹാരമാണ്. തലയിലെ താരൻ തടയാൻ സഹായിക്കും. പൈൽസ്, സോറിയാസിസ് എന്നിവയ്ക്കും കറ്റാർവാഴ ഔഷധമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT