മുളകുവിത്തുകൾ എങ്ങനെ ശേഖരിക്കണം?

HIGHLIGHTS
  • മധ്യകാലത്ത് ഉണ്ടാവുന്ന കായകളാണ് വിത്തെടുക്കാന്‍ കൂടുതല്‍ അനുയോജ്യം
chilly
SHARE

നല്ല വിളവു തരുന്ന ചെടികളില്‍നിന്ന് മൂത്തു പഴുത്ത മുളക് പറിച്ചെടുത്ത്‌ നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നു ശ്രദ്ധയോടെ വിത്ത് വേർതിരിച്ചെടുത്ത്‌ ഒന്നുകൂടി ഉണക്കിയ ശേഷം സൂക്ഷിക്കാം. ചെടിയുടെ വിളവിന്‍റെ ഏകദേശം മധ്യകാലത്ത് ഉണ്ടാവുന്ന കായകളാണ് വിത്തെടുക്കാന്‍ കൂടുതല്‍ അനുയോജ്യം. ഇങ്ങനെ ശേഖരിച്ച വിത്തിലൂടെയുണ്ടാകുന്ന അടുത്ത തലമുറയ്ക്ക് കൂടുതല്‍ കരുത്ത് കാണാന്‍ കഴിയുന്നുണ്ട് . അതിനു ശേഷം വിത്തുകൾ വായു, ഈർപ്പം എന്നിവ കടക്കാതെ കവറുകളില്‍ സൂക്ഷിച്ചുവയ്ക്കാം. ഒരു വർഷം വരെ ഇത്തരത്തിൽ വിത്തുകൾ സൂക്ഷിച്ചുവയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA