പേരയിൽ കരിച്ചിലും കായയിൽ പുള്ളികളും, പ്രതിവിധിയുണ്ട്

HIGHLIGHTS
  • പേരക്കയിൽ ഉണ്ടാകുന്ന മുറിവ് രോഗസാധ്യത വർധിപ്പിക്കുന്നു
guava
SHARE

ഒരുതരം കുമിളാണ് രോഗകാരണം. പേരയുടെ തണ്ടിന്റെ പുറം തൊലിക്കു താഴെ അധിവസിക്കുന്ന കുമിൾ അനുകൂല സാഹചര്യങ്ങളിൽ സജീവമാകുകയും രോഗകാരണമാകുകയുംചെയ്യുന്നു. പേരക്കയിൽ ഉണ്ടാകുന്ന മുറിവ് രോഗസാധ്യത വർധിപ്പിക്കുന്നു.

രോഗം ബാധിച്ച പ്രധാന ശിഖരങ്ങളിലും തണ്ടുകളിലും തവിട്ടു നിറത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് ഈ പാടുകൾ കൂടിച്ചേർന്നു തണ്ടുകൾ അഗ്രഭാഗത്തു നിന്ന് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

എല്ലാ പ്രായത്തിലുള്ള കായകളിലും രോഗബാധ ഉണ്ടാകുമെങ്കിലും പകുതി മൂപ്പെത്തിയ കായകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ഇളം തവിട്ടു പാടുകളായി കായയുടെ അറ്റത്താണു രോഗലക്ഷണം സാധാരണയായി കാണപ്പെടുന്നത്. 

നിവാരണ മാർഗങ്ങൾ

ഉണക്കം ബാധിച്ച ഭാഗത്തിന് അൽപം താഴെ വച്ചു കൊമ്പുകൾ മുറിച്ചു കളയുക. മുറിപ്പാടിലും അതിന് അൽപം താഴെയുള്ള ഭാഗങ്ങളിലും സ്യൂഡോമൊണാസ് (20 ഗ്രാം 1 ലീറ്റർ വെള്ളത്തിന്) അല്ലെങ്കിൽ ബോർഡോകുഴമ്പ്‌ പുരട്ടുക. രോഗം ബാധിച്ച തണ്ടിന്റെ തൊലി ചെത്തി മാറ്റി ബോർഡോ പേസ്റ്റ് പുരട്ടുക.

ബോർഡോ കുഴമ്പു തയാറാക്കുന്ന വിധം

തുരിശും നീറ്റുകക്കയുമാണ് ബോർഡോ കുഴമ്പിന്റെ ചേരുവകൾ. നൂറു ഗ്രാം തുരിശ് അര ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുക്കുക. നൂറു ഗ്രാം കക്ക നീറ്റിയത് വേറെ അര ലീറ്റർ വെള്ളത്തിൽ കലക്കി എടുക്കണം. തുരിശുലായനി കക്ക ലായനിയിലേക്ക് പതുക്കെ ഒഴിച്ചു നല്ലതു പോലെ ഇളക്കി ചേർത്തു കഴിഞ്ഞാൽ ബോർഡോ കുഴമ്പു തയാറായി.

കൂടുതൽ വിവരങ്ങൾക്ക്: 9947124972

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA