ആയുരാരോഗ്യത്തിന് തൈം എന്ന സുന്ദരി!

HIGHLIGHTS
  • തൈം ആഹാരത്തിന്റെ ഭാഗമാക്കിയാൽ നിരവധി രോഗങ്ങൾ വിട്ടുമാറും
  • കേരളത്തിലും ഇത് ധാരാളമായി വളരും
thime
SHARE

പുതിന കുടുംബമായ ലാമിയേസിയിലെ സുഗന്ധമുള്ള നിത്യഹരിത ഔഷധസസ്യങ്ങളുടെ തൈമസ് ജനുസിലെ അംഗമാണ് തൈം അഥവാ തോട്ടതുളസി. വളരെ ചെറിയ ഇലകളോടു കൂടിയ വള്ളികളുള്ള സസ്യമാണ് തൈം. യൂറോപ്പിലാണ് കാണപ്പെടുന്നതെങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഔഷധസസ്യം കൂടിയാണ്. കേരളത്തിൽ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ ഉത്തമം. മഴ, വെയിൽ എന്നിവ ഇവരുടെ നേർക്കു വീഴാതെ ശ്രധിച്ചാൽ മതി. 

ചുമ, തൊണ്ടവേദന, കോളിക്, ആർത്രൈറ്റിസ്, അസ്വസ്ഥമായ വയറ്, വയറുവേദന, വയറിളക്കം, കുട്ടികളിലെ ചലന തകരാറ് (ഡിസ്പ്രാക്സിയ), കുടൽ വാതകം, പരാന്നഭോജികളായ പുഴു അണുബാധ, ചർമ്മ വൈകല്യങ്ങൾ എന്നിവയ്ക്ക് ഔഷധമായി തൈം ഉപയോഗിക്കുന്നു. 

തൈം ആഹാരത്തിന്റെ ഭാഗമാക്കിയാൽ നിരവധി രോഗങ്ങൾ വിട്ടുമാറും. രാവിലെ ഒരു തൈംചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ മികച്ച ഉറവിടമാണ്. അതുപോലെ ഇരുമ്പ്, മാംഗനീസ്, ചെമ്പ്, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനും, എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നൽകുന്നതിനും തൈമിന് കഴിവുണ്ട്. 

യൂറോപ്പിലുടനീളം തൈംമിന്റെ വ്യാപനത്തിന് റോമാക്കാർ കാരണമായി എന്നു കരുതപ്പെടുന്നു. 

കേരളത്തിലും ഇത് ധാരാളമായി വളരും. ഗ്രോ ബാഗിലോ നിലത്തോ നടാം. ജൈവ സ്ലറി വളമായി നൽകാം. വിത്ത് ശേഖരിച്ചും, ലെയറിങ്ങും വഴി തൈകൾ ഉൽപാദിപ്പിക്കാം. വളരെ ശ്രദ്ധയോടു കൂടി കൃഷിചെയ്താൽ അടുക്കളത്തോട്ടത്തിന് ഒരു മുതൽക്കൂട്ടാണ് തൈം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA