ഏലക്ക വിളവെടുത്തശേഷം കഴുകുന്നത് വാഷിങ് മെഷീനിൽ – വിഡിയോ

HIGHLIGHTS
  • കഴുകിയതിനുശേഷമാണ് ഉണങ്ങുന്നതിനായി ഡ്രയറിലേക്ക് മാറ്റുക
cardamom
SHARE

ഏലച്ചെടിയുടെ ചുവട്ടിൽ മണ്ണിനോടു ചേർന്നാണല്ലോ ചരം ഉണ്ടാകുന്നതും അതിൽ പൂക്കളുണ്ടായി കായ്‌കളാകുന്നതും. പൂവ് കായായി വളരുന്നതിനൊപ്പം കാലാവസ്ഥയ്ക്കും നനയ്‌ക്കുമനുസരിച്ച് കായ്‌കളിൽ മണ്ണു പറ്റാറുണ്ട്. വിളവെടുത്ത ഏലക്ക നന്നായി കഴുകിയതിനുശേഷമാണ് ഉണങ്ങുന്നതിനായി ഡ്രയറിലേക്ക് മാറ്റുക. അങ്ങനെ കഴുകുന്നതുവഴി ഏലക്കായിലെ ചെളിയും മറ്റും മാറ്റപ്പെടും. ഈ ചെറിയ ഏലക്ക എങ്ങനെ ചതയാതെയും പൊട്ടാതെയും കഴുകാം? അതിന് പ്രത്യേകതരം വാഷിങ് മെഷീൻ ഉപയോഗിക്കുന്നു. വാഷിങ് മെഷീനിൽ ഏലക്ക എങ്ങനെ കഴുകിയെടുക്കുന്നു എന്ന വിഡിയോ കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA