കുള്ളൻ കമുകുകൃഷിക്ക് ചില കുഞ്ഞൻ പൊടിക്കൈകൾ

HIGHLIGHTS
  • ഇടവിളയായും കൃഷി ചെയ്യാം
inter-se-mangala
SHARE
  1. രണ്ടര അടി സമചതുരത്തിൽ കുഴികൾ എടുത്ത് ജൈവവളങ്ങളും മേൽമണ്ണും ഉപയോഗിച്ച് പകുതി കുഴി മൂടി തൈകൾ വയ്ക്കാം.
  2. ആഴ്ചയ്ക്ക് തൈ ഒന്നിന് നൂറു ലിറ്റർ വെള്ളം നൽകുന്നത് ഉത്തമം.
  3. ജൈവവളങ്ങൾ ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ കൊടുക്കണം.
  4. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്റർ സേ മംഗള കമുക് കൃഷി ചെയ്യാനാകും. വിളവിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മാത്രം.
  5. കര പ്രദേശങ്ങളിലും പാടവരമ്പത്തും ഇതു കൃഷി ചെയ്യാം.
  6. പ്രായമുള്ള കമുകിൻ തോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാം. 

ഉയരം കുറഞ്ഞ കമുകുകളുടെ ഗുണങ്ങൾ

  • കുറഞ്ഞ സ്ഥലത്ത് കൂടുതൽ കമുകുകൾ കൃഷി ചെയ്യാൻ സാധിക്കുന്നു. (8 X8 അടി അകലത്തിൽ ഒരേക്കറിൽ 800 കമുക് വരെ).
  • ആദ്യത്തെ മൂന്നു വർഷം നന്നായി പരിചരിച്ചാൽ നാലാം വർഷം 5 കുല വരെ ലഭിക്കാൻ സാധ്യത. 150 മുതൽ 250 വരെ അടയ്ക്ക ഒരു കുലയിൽ ഉണ്ടാകും.
  • ഉയരം കുറവായതുകൊണ്ടുതന്നെ മഹാളിക്ക് എതിരായി മരുന്നു പ്രയോഗിക്കാനും വിളവെടുക്കാനും സൗകര്യം.

ഫോൺ: 9447447694

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA