ചക്ക പാഴാക്കേണ്ട, പപ്പടമായി സൂക്ഷിക്കാം

HIGHLIGHTS
  • രണ്ടു ദിവസംകൊണ്ട് ഉണങ്ങിയെടുക്കാം
chakka-pappadam
SHARE

ചക്കയുടെ സീസണാണല്ലോ. ചക്ക പാഴായിപ്പോകാതെ വിവിധ ഉൽപന്നങ്ങളാക്കി ദീർഘകാലം സൂക്ഷിക്കാം. പച്ചച്ചക്കച്ചുള ചെറിയ കഷണങ്ങളാക്കി വാട്ടിയുണങ്ങിയാൽ രണ്ടു വർഷം വരെ കേടാകാതിരിക്കും. അതുപോലെ പഴം വരട്ടിയെടുത്താൽ ദീർഘകാലം സൂക്ഷിക്കാം. പച്ചച്ചുള ഉപയോഗിച്ച് പപ്പടമുണ്ടാക്കിയാലും ദീർഘകാലം സൂക്ഷിക്കാനാകും. 

ചക്കച്ചുള മാത്രം എടുത്ത് ചെറുതായി അരിഞ്ഞ് ഉപ്പും  മഞ്ഞൾ പൊടിയും ചേർത്ത് ആവിയിൽ/കുക്കറിൽ വേവിക്കണം. ചൂട് മാറിയ ശേഷം മിക്സിയിൽ  ദോശ മാവിന്റ പരുവത്തിൽ  അരച്ചെടുക്കാം. അരച്ചെടുത്തതിലേക്ക് ആവശ്യത്തിന് മുളകുപൊടി, കായം, ഉപ്പ്, എള്ള് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇത് വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടി തവി കൊണ്ട് ദോശ പോലെ പരത്തി വെയിലത്ത് ഉണക്കിയെടുക്കാം. ഇലയിൽനിന്ന് ഇളക്കി വരുമ്പോൾ തിരിച്ചിട്ടും ഉണക്കണം. നന്നായി 2 ദിവസം ഉണങ്ങി  കിട്ടിയാൽ പപ്പടം പോലെ പൊള്ളിച്ചെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA