മല്ലിവിത്ത് പെട്ടെന്നു മുളയ്ക്കാൻ ചായയും കറുവപ്പട്ടയും

HIGHLIGHTS
  • ബാൽക്കണിയിലെ കൃഷി
Coriander
SHARE

മല്ലിവിത്ത് മുളപ്പിക്കാൻ പാടുപെടുന്നവർ ഒരുപാടുണ്ട്. വെറുതെ പാകിയാൽ മുളയ്ക്കാൻ പ്രയാസമാണ്. കാരണം, തോടിന്റെ കട്ടി കൂടുതൽ തന്നെ. അതുകൊണ്ടുതന്നെ തോടു പൊട്ടിച്ചിട്ടു വേണം പാകാൻ. ഇങ്ങനെ പാകിയാലും മുളയ്ക്കാൻ കാലതാമസമെടുക്കും. അവിടെയാണ് കട്ടൻ ചായയുടെയും കറുവപ്പട്ടയുടെയും പ്രസക്തി. ഇവയിൽ ഏതെങ്കിലുമൊന്നിൽ മുക്കിവച്ചശേഷം പാകിയാൽ മല്ലിവിത്ത് വേഗം മുളച്ചുകിട്ടും.

മണ്ണും മണ്ണിര കമ്പോസ്റ്റും ചേർത്ത് നടീൽ മിശ്രിതം തയാറാക്കാം. മണ്ണും ചാണകപ്പൊടിയുമാണെങ്കിലും നന്ന്. തുറസായ സ്ഥലത്തോ, ബാൽക്കണിയിലോ അനായാസം പാകി വളർത്തി ഉപയോഗിക്കാവുന്നതേയുള്ളൂ. കട്ടൻചായയും കറുവപ്പട്ടയും ഉപയോഗിച്ച് മല്ലിവിത്ത് മുളപ്പിച്ച് ബാൽക്കണിയിൽ കൃഷി ചെയ്യുന്ന പ്രവാസിയായ ധന്യാ ബിജോയിയുടെ മല്ലിക്കൃഷി രീതികൾ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA