വെറും പത്തു ദിവസം മതി മണ്ണില്ലാതെ വീട്ടിലേക്കുള്ള ഇലച്ചെടികള്‍ വളർത്താൻ

HIGHLIGHTS
  • നന രണ്ടു നേരം
microgreen
SHARE

മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികൾ വളർത്താൻ കഴിയുമോ? കഴിയും. വെറും പേപ്പറിൽ നമുക്കാവശ്യമായ ഇലച്ചെടികൾ വീടിനുള്ളിൽത്തന്നെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കോവിഡ്–19 നിയന്ത്രണങ്ങളുമായി വീട്ടിൽ ആയിരിക്കുമ്പോൾ അനായാസം മൈക്രോഗ്രീൻ ചെടികൾ വളർത്തിയെടുക്കാവുന്നതേയുള്ളൂ. 

ഒരു പരന്ന പ്ലാസ്റ്റിക് പാത്രവും ഏതാനും ടിഷ്യു പേപ്പറുകളുമുണ്ടെങ്കിൽ നടീൽ മാധ്യമമായി. വൻപയറോ ചെറുപയറോ എന്തിന് റാഗി വരെ ഇത്തരത്തിൽ മൈക്രോഗ്രീൻ ആയി വളർത്തിയെടുക്കാം. ദിവസവും രണ്ടു നേരം വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി. ആറാം ദിവസം വിളവെടുക്കാൻ പാകമാകുമെങ്കിലും പത്താം ദിവസം വിളവെടുത്താൽ കൂടുതൽ അളവ് ലഭിക്കും. അതിൽ കൂടുതൽ മൂത്താൽ മൈക്രോഗ്രീനിന്റെ രുചിയും ഗുണവും ലഭിച്ചെന്നുവരില്ല.

ചുവടോടെ മുറിച്ചെടുക്കാവുന്ന മൈക്രോ ഗ്രീൻ ഉപയോഗിച്ച് തോരൻ, മെഴുകുവരട്ടി പോലുള്ള കറികൾ വയ്ക്കാം. മൈക്രോ ഗ്രീനും മുട്ടയും ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരു കറി പരിചയപ്പെടുത്തുകയാണ് ചിന്നൂസ് മിറാക്കിൾ എന്ന യുട്യൂബ് ചാനൽ. മൈക്രോഗ്രീൻ എങ്ങനെ വളർത്താമെന്നും ചിന്നൂസ് മിറാക്കിൾ പങ്കുവച്ച വിഡിയോയിലുണ്ട്. വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA