ADVERTISEMENT

വാഴകളുടെ കൂമ്പടച്ചുപോകുന്നതാണ് വാഴക്കൃഷിയിൽ കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇലകൾ ഇടനിങ്ങി വളർന്ന് നശിച്ചുപോകുകയാണ് ചെയ്യുന്നത്. വാഴയെ ബാധിക്കുന്ന ആറ് വൈറസ് രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ രോഗം. ബനാന ബൻചി ടോപ് വൈറസാണ് ഇതിനു കാരണം. ഇലപ്പേനുകളാണ് രോഗം പരത്തുക. 

കടും പച്ച നിറത്തിലുള്ള വരകൾ ഇലകളിൽ കാണപ്പെടുന്നതാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണം. അതോടൊപ്പം നാമ്പില വിടരാൻ കാലതാമസവുമെടുക്കും. കൂടാതെ ഇലകൾ വലുപ്പംകുറഞ്ഞ് തിങ്ങി വളരുന്നതും കാണാം. 

രോഗം ബാധിച്ച കന്നുകൾ നടുന്നതുമൂലമാണ് കർഷകർക്ക് നഷ്ടമുണ്ടാകുന്നത്. മാത്രമല്ല ഒരു തോട്ടത്തിൽ രോഗബാധയേറ്റ വാഴയിൽനിന്ന് ഇലപ്പേനുകൾ വഴി മറ്റു വാഴകളിലേക്കും രോഗം പകരും. അതുകൊണ്ടുതന്നെ രോഗം ബാധിച്ച കന്നുകൾ ഉപയോഗിക്കാതിരിക്കുക, ഇതിനായി രോഗം ബാധിച്ച തോട്ടങ്ങളിൽനിന്നുള്ള കന്നുശേഖരണം ഒഴിവാക്കാം. ടിഷ്യു കൾച്ചർ വാഴത്തൈകൾ ഉപയോഗിച്ചാൽ ഈ പ്രശ്നം ഒരു പരിധിവരെ തടയാം. കൂടാതെ ഇടവിളയായി വൈള്ളരി വർഗങ്ങളും പയർവർഗങ്ങളും ന‌ടുന്നത് ഒഴിവാക്കുന്നതും നന്ന്. 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT