തക്കാളിയുടെ വിളവ് വർധിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി; അനുഭവപാഠവുമായി യുവകർഷകൻ

tomato
SHARE

സമ്മിശ്ര കർഷകനായ ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത് ദാസ് പങ്കുവച്ച കൃഷി രീതിയും കണക്കുകളും

മലയാളിക്കിഷ്ടമുള്ള പച്ചക്കറികളിൽ പ്രധാനിയാണ് തക്കാളി. കർണ്ണാടകയുടെ അർക്ക രക്ഷക്, കേരള കാർഷിക സർവകലാശാലയുടെ ശക്തി തുടങ്ങിയ വിത്തിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.  കൂടാതെ ഹൈവെഗ് സീഡ്സിന്റെ 'ശിവം' എന്ന ഇനവും കൃഷി ചെയ്യാറുണ്ട്. ശിവം കൂടുതലായി ചെയ്യാൻ കാരണം ബാക്ടീരിയൽ ഫംഗൽ വിൽറ്റ് പ്രതിരോധവും വിളവുമാണ്. വീടുകളിൽ കൃഷി ചെയ്യാൻ രക്ഷക്, ശക്തി നല്ലതു തന്നെ.

വീടുകളിൽ ചെയ്യുന്ന പോലെയല്ല വാണിജ്യ കൃഷിയിൽ തക്കാളി. ഒരു ചുവടു നട്ടുവളർത്തിയാൽ 4 കിലോഗ്രാം വരെ പറിക്കാൻ പറ്റുമെങ്കിൽ വാണിജ്യപരമായി വളർത്തുമ്പോൾ 800 ഗ്രാം മാത്രമാണ് (ദേശീയ ശരാശരി). കാരണം പെട്ടെന്നുള്ള കീടങ്ങളുടെ ആക്രമണം, രോഗങ്ങൾ എന്നിവതന്നെ. കൂടാതെ കാലാവസ്ഥാ വ്യതിയാനം പെട്ടെന്നു ബാധിക്കുന്ന ഒരു വിളകൂടിയാണ് തക്കാളി.

കണക്ക്

ഒരു സെന്റിൽ 100 ചെടി വരെ നടാം (ഞാൻ നടാറില്ല മാക്സിമം 60). ഏറ്റവും കുറഞ്ഞ വിളവ് 800 ഗ്രാം. ഒരു ചെടിയിൽനിന്ന് കിട്ടാൻ സാധ്യതയുള്ള വില 40-60 രൂപ. ഒരു ചെടിയിൽനിന്ന് 32 രൂപ മുതൽ 48 വരെ. വളപ്രയോഗം ഉൾപ്പെടെ ചെലവ് വരുന്ന തുക 25 - 30 രൂപയ്ക്ക് ഇടയിൽ നിർത്തണം. വളരെ കൃത്യമായ നിരീക്ഷണമുണ്ടെങ്കിൽ മാത്രമാണ് തക്കാളിക്കൃഷി ലാഭകരമാക്കാൻ സാധിക്കൂ. ലാഭം കുറവാണെങ്കിലും ആവശ്യക്കാർ ഏറെയാണ് തക്കാളിക്ക്.

കൃഷിരീതി

4 മാസമാണ് ഹൈബ്രീഡ് തക്കാളിയുടെ കൃഷി. വിത്ത് ട്രീറ്റ് ചെയ്തു നടുന്നതാണ് എപ്പോഴും നല്ലത്. ബാക്ടീരിയൽ, ഫംഗൽ വൈറസ് രോഗങ്ങൾ അകറ്റി നിർത്താൻ ഇതു സഹായിക്കും (GP ST എന്ന സീഡ് ട്രീറ്റർ ആണ് ഉപയോഗിക്കുന്നത് ഓർഗാനിക് ആണ്). 5 ആഴ്ച പ്രായമായ തൈകളാണ് പറിച്ചു നടുന്നത്. മണ്ണ് ട്രീറ്റ് ചെയ്തതിനുശേഷം തൈപറിച്ചു നടുന്നു ( വളപ്രയോഗം മുളകിന്റെ തന്നെ ). 55 - 60 ദിവസത്തിനുള്ളിൽ തക്കാളി പറിച്ചു തുടങ്ങാം. 50-55 ദിവസം വിളവെടുക്കാം.

കീടങ്ങളും രോഗങ്ങളും

മുളകിനെ ആക്രമിക്കുന്ന എല്ലാ കീടങ്ങളും തക്കാളിയിലും വരും. വേപ്പെണ്ണ മിശ്രിതം + നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാനുള്ള കീടനാശിനി കൃത്യമായി 15 ദിവസം കൂടുംബോൾ പ്രയോഗിക്കണം. തക്കാളി വിണ്ടുകീറൽ, താഴ് ഭാഗം ചീഞ്ഞുപോകൽ ഉണ്ടാകുന്നത് കാത്സ്യത്തിന്റെ കുറവു മൂലവും ഫംഗസ് മൂലവും ആവാം. ഇത് തക്കാളിക്കർഷകരുടെ ഒരു പ്രധാന പ്രശ്നമാണ്. ദ്രുതവാട്ടമാണ് മറ്റൊരു പ്രശ്നം. സ്യൂഡോമോണാസ് ഒരു പരിധി വരെ ഇതിനെ തടയും. 15 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്യുക. വൈറസ് രോഗം അഥവാ മൊസെയ്ക് രോഗം വരാതിരിക്കാൻ വേപ്പെണ്ണ പ്രയോഗം സഹായിക്കും. വൈറസ് അറ്റാക്ക് വന്നത് രക്ഷപെടുത്താൻ Gp വൈറസോൾ + വേപ്പെണ്ണ മിശ്രിതത്തിനെ സാധിക്കൂ (മറ്റൊന്നും ഇന്നുവരെ ഫലം തന്നിട്ടില്ല). 

കൂടുതൽ വിവരങ്ങൾക്ക്:  8139844988

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA