ADVERTISEMENT

ചെലവ് വച്ചുനോക്കുമ്പോൾ നെൽകൃഷി ലാഭകരമായി ചെയ്യാൻ കഴിയില്ല എന്ന് പലരും പറയാറുണ്ട്. എന്നാൽ, ഏക്കറിന് 1000 കിലോ നെല്ല് ലഭിച്ചാൽ മുടക്കുമുതൽ തിരിച്ചുകിട്ടുമെന്നും ബാക്കിയെത്രയുണ്ടോ അത് ലാഭമാണെന്നും പറയുകയാണ് വെച്ചൂർ സ്വദേശി കെ.പി. സജീവ്. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

കൃഷി പൊതുവെ പറഞ്ഞാൽ സന്തോഷമാണ്. എന്നാൽ നെൽകൃഷിയോ അത് ആനന്ദമാണ് അനുഭൂതിയാണ്. എന്റെ അനുഭവം അതാണ്.

കഴിഞ്ഞ 4 വർഷമായി ഞാൻ നെൽകൃഷി ചെയ്യുന്നു. അതെന്നെ ചതിച്ചില്ല. ഓരോ ദിവസവും എന്നെ അതിന്റെ കാമുകനാക്കി അത്ഭുതപ്പെടുത്തി. വീട്ടിൽ പോകാതെ വരമ്പത്തിരുന്ന് ഞാൻ അതിനെ ശുശ്രൂഷിച്ചു. 

കൃഷിരീതിയും സാമ്പത്തികശാസ്ത്രവും

എന്റെ നിലം വൈക്കം താലൂക്കിലെ വെച്ചൂരാണ്. ഇത് അപ്പർ കുട്ടനാടൻ മേഖലയാണ്. ഏപ്രിൽ - മേയ് മാസത്തിൽ നിലം വറ്റിച്ച് ഉണക്കി ഉഴുതിടുന്നു. മേയ് 15നകം വിത. വിത്ത് ഉമ DI. വിത്ത് വിതച്ച് മണ്ണിൽ മറിച്ചിടുന്നു. ഇതിനെ പൊടി വിത എന്നു പറയും. ജൂണിൽ മഴയോടെ വിത്ത് മുളയ്ക്കുന്നു. 15-ാം ദിവസം കളയ്ക്ക് മരുന്ന്. 20-25 ദിവസമാകുമ്പോൾ ആദ്യ വളം. 30-35ൽ പറിച്ചിടീൽ കളപറിയ്ക്കൽ. 40ന് കീടം-മുഞ്ഞ മരുന്ന് .

45ന് രണ്ടാമത്തെ വളം. 60 - 70 മൂന്നാമത്തെ വളം. ഇതിനിടയ്ക്ക് കക്ക, അപ്പപ്പോ കാണുന്ന കേടിന്ന് ഓരോ മരുന്ന്. ആദ്യമേ പറയുകയാണ് ജൈവം ഒന്നുമില്ല. ആയിരക്കണക്കിന് ഏക്കറിൽ ഒരാൾക്കു മാത്രം ജൈവം ചെയ്യാനാവില്ല. 70 - 80 ദിവസം കതിർ വന്നു തുടങ്ങും. കതിർ നിരന്നു കഴിഞ്ഞാൽ ചാഴിക്കുള്ള മരുന്ന്. 140ന് കൊയ്ത്ത്. 

ഞങ്ങൾക്ക് ശരാശരി ഏക്കറിന് 20-25 കിന്റൽ വിളവ് കിട്ടും. 10 കിന്റൽ കിട്ടിയാൽ മുതലായി. ബാക്കി എത്ര കിട്ടുന്നോ അത് ലാഭം. കൃഷിപ്പണ്ണി സ്വന്തമായി ചെയ്താൽ ലാഭം കൂടും. ചുരുക്കിപ്പറഞ്ഞാൽ 1 ഏക്കറിന് ചെലവ് 20,000-25,000 രൂപ. വരുമാനം 20 കിന്റൽ കിട്ടിയാൽ തന്നെ 54,000 രൂപ.

വിൽക്കാനെങ്ങും നടക്കണ്ട 1 കിലോയ്ക്ക് 27 രൂപ തന്ന് സർക്കാർ എടുക്കും. ഒരു കാര്യം ഓർക്കുക, എല്ലാം അതാത് കൃഷിഭവൻ മുഖാന്തിരം റജിസ്റ്റർ ചെയതതായിരിക്കം. ഇതു പോലെ ഏതു കൃഷി 4 മാസത്തിനുള്ളിൽ ചെയ്ത് ലാഭവും ആനന്ദവും നേടാനാവും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT