ADVERTISEMENT

കണ്ടാൽ ആപ്പിളിനോടു സാമ്യം; എന്നാൽ സാക്ഷാൽ ആപ്പിളുമായി പുലബന്ധമില്ല! ഇതാണ് ഉഷ്ണമേഖ ലാഫലസസ്യമായ വെൽവെറ്റ് ആപ്പിളിന്റെ സവിശേഷത. വെൽവെറ്റ് അഥവാ വില്ലീസുപട്ടു പോലെയുള്ള പുറംതൊലിയാണ് വെൽവെറ്റ് ആപ്പിൾ എന്ന പേരു കിട്ടാൻ കാരണം.  കുറഞ്ഞത് 10 മീറ്റർ ഉയരത്തിൽ വളരും ഈ ഫിലിപ്പീൻസ് സ്വദേശി. 

ഫിലിപ്പീനികൾ ഇതിനെ ‘മബോളോ’ എന്നാണു വിളിക്കാറ്. പുറത്തു പൊടി പറ്റിയതുപോലാണ് ഇതിന്റെ പുറംതോൽ. മബോളോ എന്ന വാക്കിനർഥവും ഇതുതന്നെ. ശ്രീലങ്ക, തായ്‌വാൻ, മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, സുമാത്ര, ജാവ എന്നിവിടങ്ങളിലെല്ലാം വെൽവെറ്റ് ആപ്പിൾ വളരുന്നു. ഇന്ത്യയിലാകട്ടെ അസം, ബിഹാർ, കൊൽക്കത്ത, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടെയുമുണ്ട്. കേരളത്തിലും വെൽവെറ്റ് ആപ്പിളിനു പ്രചാരമുണ്ട്. വളരുകയും ചെയ്യും. ഇതിന്റെ തൈകളും വാങ്ങാൻ കിട്ടും. മാർച്ച്- ഏപ്രിൽ ആണിവിടെ പൂക്കാലം; ജൂൺ മുതൽ സെപ്റ്റംബര്‍വരെയാണ് വിളവെടുപ്പുകാലം.  

ഇന്ത്യയിൽ രണ്ടു തരം വെൽവെറ്റ് ആപ്പിൾ ഉണ്ട്. ഇളം ചുവപ്പും കടും ചുവപ്പും. രണ്ടും ഭക്ഷ്യയോഗ്യമെങ്കിലും ഇളം ചുവപ്പു പഴത്തിനാണ് മധുരം കൂടുതൽ. പഴത്തിനു പാൽക്കട്ടിയുടെ ഗന്ധമാണ്. മുറിച്ച പഴക്കാമ്പ് നാവിൽ വച്ചാൽ അലിഞ്ഞുപോകും. അധികം ചാറില്ലാത്ത പഴം. മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്രരുചിയാണ്.  ഉഷ്‌ണമേഖലാപ്രദേശങ്ങൾക്കിണങ്ങിയ ഈ ഫലസസ്യം കേരളത്തിലെ കാലാവസ്ഥയ്ക്കുമിണങ്ങും. ഗൃഹോദ്യാനങ്ങളിൽ അലങ്കാരവൃക്ഷമായും വളർത്താം.

വിത്തു പാകി വളർത്തുന്ന തൈകൾ കായ്ക്കാൻ ആറേഴു വര്‍ഷം വേണം. എന്നാൽ ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകൾ കായ് പിടിക്കാൻ 3 -4 വര്‍ഷം മതി. ജീവകങ്ങൾ, ധാതുലവണങ്ങൾ, ഭക്ഷ്യ യോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്, വിറ്റാമിന്‍ എ,സി,ബി എന്നിവയാൽ സമ്പന്നമാണ് പഴം.  പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കും. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വർധനയ്ക്ക് സഹായകമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും ദഹ നം സുഖകരമാക്കാനും ത്വഗ്രോഗ ചികിത്സയ്ക്കും  വെൽവെറ്റ് ആപ്പിൾ ഉപകരിക്കും.  

കാര്യമായ രോഗ, കീടബാധയില്ല. ജൈവവളങ്ങളോടൊപ്പം വളർച്ച ത്വരിതപ്പെടുത്താൻ 18 -18-18 ,19-19-19എന്നിവയിലൊരു   രാസവളമിശ്രിതം തടത്തിൽ വിതറി ചേർത്ത് ചുവട്ടിൽ പുതയിടാം. വളർച്ച നോക്കി ആവശ്യമെങ്കിൽ കൊമ്പുകോതുക. പഴം പരമാവധി അഞ്ചു ദിവസം  കേടാകാതെ സൂക്ഷിക്കാം. ഐസ്ക്രീം, സർബത്ത് എന്നിവയിൽ ചേരുവയാണ്. അകക്കാമ്പ് ഉണക്കിയത് ഫ്രൂട്ട് സാലഡിലും ചേർക്കാം. 

ഫോണ്‍: 9446306909

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT