ADVERTISEMENT

വൈക്കോലിലാണ് ഞാൻ ചെയ്തത്. വൈക്കോൽ ഒരു വലിയ ചെരുവത്തിൽ നിറച്ചു. പൊങ്ങി വരാതിരിക്കാൻ  മുകളിൽ  ഭാരം വച്ചിരുന്നു. 10 ലീറ്റർ  വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ ചേർത്തു. വൈക്കോൽ പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കണം. 16 മണിക്കൂർ കഴിഞ്ഞു വൈക്കോൽ മറ്റൊരു പാത്രത്തിൽ നിറച്ച്  അതിനു പകുതി മാത്രം പച്ചവെള്ളം നിറച്ച്  അടച്ചുവച്ച് 20-30 മിനിറ്റ് വെള്ളം നന്നായി തിളച്ച്  ആവി കയറ്റണം. ആവി കയറിയ  വൈക്കോൽ ആ പാത്രത്തിൽ  തന്ന ഇരുന്നു ചൂട്  മാറണം. ഈ സമയം ഒരു പ്ലാസ്റ്റിക് ഷീറ്റ് അണുവിമുക്തമാക്കിയെടുക്കണം (ഡെറ്റോൾ ഉപയോഗിക്കാം). വൈക്കോൽ ചൂട്  മാറിയശേഷം ഈ ഷീറ്റിൽ വിരിച്ച് വെയിലത്തുണക്കാം. ഉണക്കു കൂടി പോകരുത്. ഒരു പിടി വൈക്കോൽ കൂട്ടിപ്പിടിച്ചു തോർത്/തുണി പിഴിയും പോലെ പിഴിഞ്ഞ് നോക്കിയാൽ വെള്ളം താഴ വീഴരുത് എന്നാൽ നമ്മുടെ കൈയിൽ വെള്ളം പറ്റണം അതാണ് പാകം. ഉണക്കു കുറഞ്ഞാലും പ്രശ്നമാണ്.  

വൈക്കോൽ തയാറായാൽ ബെഡ് തയാറാക്കാം. അതിനു മുമ്പ് വിത്ത് പാക്കറ്റ് തുറന്ന് വിത്ത് ഒരു ന്യൂസ് പേപ്പറിലേക്ക് തട്ടിയിടാം. ഒരു പാക്കറ്റ് 300 ഗ്രാം ആണ്. ഇതിനെ 2 ആയി പകുത്തെടുക്കാം. 2 ഭാഗത്തിലെ ഒരു ഭാഗത്തെ വീണ്ടും ഭാഗിച്ച് 5 ആക്കാം. അപ്പോൾ നമുക്ക് ഒരു ഭാഗം 30 ഗ്രാം കിട്ടി ഏകദേശം ഒരു പിടി. 

ബെഡിനുള്ള കവർ എടുത്ത് അതിന്റെ അടിഭാഗം കൂട്ടിക്കെട്ടി കവർ അകം പുറം മറിക്കുക. അതിനുശേഷം  വലിയൊരു പിടി വൈക്കോൽ എടുത്ത് ചുമ്മാട് (തരിക) ചുറ്റുന്നത് പോലെ മുറുക്കി ചുറ്റിയശേഷം കവറിന് അടി ഭാഗത്തേക്ക് ഇറക്കി മുകുക്കി വയ്ക്കുക. വിടവ് ഉണ്ടാവാൻ പാടില്ല. ശേഷം നേരത്തെ 5 ഭാഗമാക്കി വച്ചിരിക്കുന്ന വിത്തിൽനിന്ന് ഒരു ഭാഗം എടുത്തു വൈക്കോലും കവറും കൂടിച്ചേരുന്ന ആ ഭാഗത്തുകൂടെ സൈഡിലൂടെ മാത്രം വിത്ത് ഇടുക.

അതിനു ശേഷം അടുത്ത ഒരു ലെയർ വൈക്കോൽ ഇതുപോലെ ചുറ്റി ഇറക്കിവയ്ക്കാം. ചുറ്റി വയ്ക്കുന്ന വൈക്കോലിന് ഒരു രണ്ട് അല്ലെങ്കിൽ രണ്ടര ഇഞ്ച് എങ്കിലും കനം ഉണ്ടായിരിക്കണം. അങ്ങനെ 4 ലെയർ വൈക്കോലും 4 ഭാഗം വിത്തും ഇട്ടതിനു ശേഷം അഞ്ചാം ഭാഗം വിത്തെടുത്ത് അതിനെ ടോപ്പിൽ മൊത്തം പരത്തി കൊടുക്കുക. കവർ കൂട്ടിപ്പിടിച്ച് നന്നായി മുറുക്കി കെട്ടിയശേഷം ഒരു മുട്ടുസൂചി ഉപയോഗിച്ച് നാൽപതോളം ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. ഇത്രയുമായാൽ ബെഡ് തയാറായി.

ഈ ബെഡ് 15 ദിവസം ഇരുട്ടുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കാം. 15 ദിവസം നനയുടെ ആവശ്യമില്ല. കുഞ്ഞു  മൊട്ടു  പുറത്തു  വരുമ്പോൾ ബെഡ് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ആക്കണം. അത് കഴിഞ്ഞു വെള്ളം 3, 4 വട്ടം സ്പ്രേ  ചെയ്തു കൊടുക്കാം. 3 ദിവസം ആകുമ്പോൾ വന്ന മൊട്ടുകൾ വലുത് ആവും. അത് അടർത്തി എടുക്കാം.

mushroom
പുഴുങ്ങിയ വൈക്കോൽ ഉണങ്ങാനിട്ടിരിക്കുന്നു
mushroom-1
വൈക്കോൽ ചുരുട്ടി പ്ലാസ്റ്റിക് കവറിൽ നിറയ്ക്കുന്നു
mushroom-3
mushroom-4
പല തട്ടുകളിലായി വിത്ത് നിറയ്ക്കുന്നു. വിത്തു നിറച്ചശേഷം കൂട്ടിക്കെട്ടുന്നു
mushroom-5
15 ദിവസം ഇരുട്ടു മുറിയിൽ സൂക്ഷിച്ച് ബെഡ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT