സ്ഥലമുണ്ടെങ്കിൽ മുറ്റത്തൊരുക്കാം ഒരു മുന്തിരി പന്തൽ

HIGHLIGHTS
  • മിതമായ വെയിലും മിതമായ തണലും ഉള്ള സ്ഥലം വേണം
  • വളർന്നു പന്തലിക്കാൻ ഉറപ്പുള്ള പന്തലുകൾ ആവശ്യമാണ്
grapes
SHARE

തൈകൾ തയാറാക്കുന്ന വിധം

സാധാരണയായി കുരു പാകിയും തണ്ട് പിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. തയാറാക്കിവച്ചിരിക്കുന്ന ചകിരിച്ചോർ കൂട്ട് നനച്ചതിനു ശേഷം നല്ല മൂത്തു പഴുത്ത കായയിൽനിന്നുള്ള കുരുകൾ പാകി തണലിൽവച്ചാൽ മുളയ്ക്കും. അതുപോലെ തന്നെ ഇടത്തരം മൂപ്പെത്തിയ ചെറിയ കമ്പുകൾ മുറിച്ചു കറ്റാർവാഴ ജെല്ലിലോ തേനിലോ മുക്കിയെടുത്തതിനു ശേഷം ചകിരിച്ചോർ നിറച്ച ചട്ടിയിൽ നടുക. നനച്ചതിനു ശേഷം വായു കടക്കാത്ത ഒരു കവർ കൊണ്ട് ചട്ടിയുടെ മുകൾഭാഗം കെട്ടി തണലിൽ വയ്ക്കണം. ഒരാഴ്ച കഴിഞ്ഞാൽ പുതിയ നാമ്പുകൾ വന്നുതുടങ്ങും. ഒന്നര മാസം കഴിഞ്ഞ് ഈ ചെടി പ്രത്യേകം തയാറാക്കിയ മണ്ണിലേക്ക് പറിച്ചു നടാം. വെള്ളത്തിൽ കമ്പുകൾവച്ചും ഇത്തരത്തിൽ വേര് പിടിപ്പിച്ചെടുക്കാം.

സ്ഥലമൊരുക്കൽ

മിതമായ വെയിലും മിതമായ തണലും ഉള്ള സ്ഥലം വേണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. രണ്ടടി താഴ്ചയിൽ കുഴി തയാറാക്കി താഴെ ചപ്പുചവറുകളും ചാണകപ്പൊടിയും നിറച്ചതിനു ശേഷം തൈ നടുക. ഒരിക്കലും കുഴി പൂർണമായി മൂടാൻ പാടില്ല. ഇടയ്ക്കിടെ പച്ചിലകളും കരിയിലകളും ഘട്ടം ഘട്ടമായി ഇട്ടിട്ട് വേണം കുഴി മൂടുവാൻ. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ചാണകവെള്ളം കടയ്ക്കൽ ഒഴിച്ചു കൊടുക്കുക. ഇതു പുതിയ ശാഖകൾ എളുപ്പത്തിൽ വളരാൻ സഹായിക്കും

പൂവിട്ടു കഴിഞ്ഞാൽ പൂക്കൾ കൊഴിയാതിരിക്കാൻ ഇഎം സൊല്യൂഷൻ സ്പ്രേ ചെയ്തു കൊടുക്കണം. അതില്ലാത്തവർ ഫിഷ് അമിനോ ആസിഡ് നേർപ്പിച്ചു സ്പ്രേ ചെയ്തു കൊടുത്താലും മതി . പൂവിട്ടു നാലു മാസം കഴിഞ്ഞാൽ വിളവെടുക്കാം. മുന്തിരി എപ്പോഴും പാകമായതിനു ശേഷമാണ് വിളവെടുക്കുക. ഒരിക്കലും പറിച്ചുവച്ചു പഴുപ്പിക്കാൻ നോക്കിയാൽ പഴുത്തു കിട്ടില്ല.

ചെടിക്ക് വളർന്നു പന്തലിക്കാൻ ഉറപ്പുള്ള പന്തലുകൾ ആവശ്യമാണ്. പരമാവധി 7 അടി ഉയരമേ പന്തലിനാകാവൂ.

പ്രൂണിങ്

നാലോ അഞ്ചോ മാസം കഴിഞ്ഞാൽ അടുത്തടുത്തു വരുന്ന കമ്പുകൾ മുറിച്ചു കൊടുത്താൽ പുതിയതായി വരുന്ന തളിരിലകളിൽ പൂവുകൾ ഉണ്ടാകാൻ തുടങ്ങും. വർഷത്തിൽ രണ്ടു തവണ ഇങ്ങനെ പ്രൂണിങ് ചെയ്താൽ നല്ലവണ്ണം പൂക്കുകയും കായപിടിക്കുകയും ചെയ്യും.

ചെറിയ ബാൽക്കണിയിലോ പന്തൽ ഇടാൻ സൗകര്യം ഉള്ളിടത്തോ നമുക്കും ഒരുക്കാം ഒരു മുന്തിരി പന്തൽ.

English summary: Growing Grapes in the Home Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA