ADVERTISEMENT

കർഷകർക്കു പ്രതീക്ഷയേകി തലനാട് ഗ്രാമ്പു ഭൗമ സൂചിക പദവിയിലേക്ക്.  ഇതിന് ആവശ്യമായ അവസാന ഘട്ട പരീക്ഷണങ്ങൾക്ക് സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയ്ക്ക് 5 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് ആദ്യഘട്ട പഠനങ്ങൾ നടത്തിയത്. 

ഗ്രാമ്പുവിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനു ലാബ് പരീക്ഷണങ്ങൾ നടത്തുക, കൂടുതൽ മികവുറ്റ ഗ്രാമ്പു ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചും വിപണനം നടത്തുന്നതിനെക്കുറിച്ചും പദ്ധതികൾ തയാറാക്കുക തുടങ്ങിയവയാണ് കാർഷിക സർവകലാശാലയ്ക്കു ചെയ്യാനുള്ളത്. -  സി.ആർ. എൽസി, ഐസിആർഎൽ കോ ഓർഡിനേറ്റർ, പ്രഫസർ, കാർഷിക സർവകലാശാല, മണ്ണുത്തി

തലനാട് പഞ്ചായത്തിൽ മാത്രം 140 ഹെക്ടർ സ്ഥലത്ത് ഗ്രാമ്പു കൃഷിയുണ്ട്. ഗ്രാമ്പുവിന്റെ ഉൽപാദനത്തിനും വിപണനത്തിനും സംസ്കരണത്തിനും സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. - പി.എസ്. ബാബു, തലനാട് പഞ്ചായത്ത് പ്രസിഡന്റ്

ഇപ്പോൾ 510 മുതൽ 525 വരെയാണ് പരാമവധി ലഭിക്കുന്ന വില. ഭൗമസൂചികാ പദവിയിലേക്ക് ഉയർത്തുമെന്ന പ്രചാരണം തുടങ്ങിയപ്പോൾത്തന്നെ വില 900 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. - ജോസഫ് നമ്പുടാകം, കർഷകൻ.

തലനാടൻ ഗ്രാമ്പുവിന് എന്താണിത്ര പ്രത്യേകത? മറ്റു ഗ്രാമ്പു ഇനങ്ങളിൽനിന്ന് ഇതെങ്ങനെ വ്യത്യാസപ്പെട്ടു നിൽക്കുന്നു? തലനാടൻ ഗ്രാമ്പുവിനെക്കുറിച്ച് 2020 ജനുവരി 30ന് കർഷകശ്രീ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Thalanadan Clove, Clove

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT