ADVERTISEMENT

വലിയ പരിചരണമൊന്നുമില്ലാതെ തന്നെ 6 മുതൽ 10 മാസത്തിനുള്ളിൽ മികച്ച വിളവു തരുന്നതാണ് കപ്പയെ കർഷകരുടെ പ്രിയ വിളയാക്കി മാറ്റുന്നത്.  ഹെക്ടറൊന്നിന് 3 മുതൽ 5 ടൺ വരെ ധാന്യ വിളകൾ ഉൽപാദിപ്പിക്കപ്പെടുമ്പോൾ കപ്പയുടെ ഉൽപാദനം 15 മുതൽ 80 ടൺ വരെയാണ്.

നടീൽ രീതി

മൂത്ത കപ്പത്തടയുടെ താഴത്തെ 10 സെന്റിമീറ്റർ, മുകളിലത്തെ 30 സെന്റിമീറ്റർ എന്നീ തോതിൽ രണ്ടറ്റവും നീക്കം ചെയ്ത ശേഷം 15-20 സെന്റിമീറ്റർ വരെ നീളത്തിലുള്ള ചെറുതട മുറിച്ചെടുക്കുന്നതാണു നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. 

വളപ്രയോഗം

അമ്ലാംശം കൂടുതലുള്ള കേരളത്തിലെ മണ്ണിൽ നിലമൊരുക്കുന്ന സമയത്ത് തന്നെ ചെടി ഒന്നിന് 1 ഗ്രാം ഡോളോമൈറ്റ്, 1 കിലോ ജൈവവളം/കാലിവളം എന്നിവ നിലമൊരുക്കി കൂന കൂട്ടുന്ന വേളയിൽ അടിവളമായി നൽകണം.

ചെടി ഒന്നിന് യൂറിയ(17 ഗ്രാം), മസ്സൂറിഫോസ് (20 ഗ്രാം), പൊട്ടാഷ് (13 ഗ്രാം) നൽകാം. യൂറിയയും പൊട്ടാഷും മൂന്നിലൊന്ന് വീതം അടിവളമായും നട്ട് രണ്ട് മാസത്തിനു ശേഷവും നട്ട് മൂന്ന് മാസത്തിനു ശേഷവും എന്നിങ്ങനെ മൂന്നു തവണകളായി നൽകുന്നതാണ് ഉത്തമം.

ഇടവിള

കപ്പ തനിവിളയായി കൃഷി ചെയ്യുമ്പോൾ ആദ്യ 3-3.5 മാസം കടലയോ പയർവർഗ ചെടികളോ ഇടവിളയായി നടാം.  

ഇനങ്ങൾ,  പ്രത്യേകതകൾ

ശ്രീ വിശാഖം: തെങ്ങിൻ തോപ്പിലെ ഇടവിള കൃഷിക്ക് അനുയോജ്യം. മൊസൈക്ക് രോഗത്തിനും മണ്ഡരിക്കുമെതിരെ മികച്ച പ്രതിരോധ ശേഷി. 10 മാസത്തിൽ വിളവെടുപ്പ്.

വെള്ളായണി ഹ്രസ്വ: 6 മാസത്തിൽ വിളവെടുക്കാം.

ശ്രീ ഹർഷ: അന്നജം കൂടുതലുള്ളതിനാൽ കയ്പ്പും കുറവ്. ഉപ്പേരിക്ക് അത്യുത്തമം. 10 മാസത്തിൽ വിളവെടുപ്പ്.

ശ്രീ പ്രകാശ് : 7 മാസത്തിൽ വിളവെടുപ്പ്. അത്യുൽപാദന ശേഷി.

തയാറാക്കിയത്: 

ഡോ. എസ്. യമുന, കൃഷി ഓഫിസർ, പുല്ലമ്പാറ, തിരുവനന്തപുരം. 

ഫോൺ: 8086915318

English summary: Tapioca Cultivation Information Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT