രുചിയിലും ഗന്ധത്തിലും മുമ്പൻ, പ്ലാവിലെ താരം വാകത്താനം വരിക്ക

HIGHLIGHTS
  • മൂന്നു നാലു വർഷം കൊണ്ട് കായ്ഫലം നൽകിത്തുടങ്ങും
vakathanam-varikka
SHARE

കോട്ടയം ജില്ലയിലെ വാകത്താനം ഭൂപ്രദേശത്തിന്റെ തനതു വരിക്കപ്ലാവിനമാണ് ‘വാകത്താനം വരിക്ക’.  ഇളം ചുവപ്പു നിറത്തിൽ മാധുര്യമേറിയ മൃദുവായ ചുളകളും, മധുരവും, സുഗന്ധവുമാണ് ഇവയെ പ്ലാവിലെ താരമാക്കുന്നത്. മഴക്കാലത്തിനു മുമ്പേ പാകമാകുന്ന ചക്കകൾക്ക് പത്തു കിലോയിലേറെ ഭാരവും നിറയെ ചുളകളുമുണ്ടാകും. മുള്ളുകളിൽ കറുത്ത വരകൾ കണ്ടാൽ ചക്കകൾ പാകമായി എന്നർഥം. പഴമക്കാർ വാകത്താനം വരിക്കച്ചക്ക ഉരുളിയിൽ വച്ചായിരുന്നു മുറിച്ചിരുന്നത്. ചുളകളിൽനിന്ന് തേൻ പോലെ കിനിയുന്ന ദ്രാവകം ശേഖരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പഴത്തിനെന്ന പോലെ പാകം ചെയ്യാനും ഈ ഇനം ചക്ക ഉത്തമമാണ്.

കാലം മാറിയപ്പോൾ ഈ പ്ലാവിനത്തിന്റെ എണ്ണത്തിൽ കുറവുവന്നു. അതുകൊണ്ടുതന്നെ ഈ തനത് ഇനത്തെ സംരക്ഷിക്കാൻ ബഡ്ഡിങ് രീതി കർഷകർ സ്വീകരിക്കുന്നു. ഇത്തരം ഒട്ടു തൈകൾ അധികം ഉയരം വയ്ക്കാതെ മൂന്നു നാലു വർഷം കൊണ്ട് കായ്ഫലം നൽകിത്തുടങ്ങും. കാര്യമായ പരിചരണമൊന്നും കൂടാതെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇവ വളർത്താം. 

കൂടുതൽ വിവരങ്ങൾക്ക്: 9495234232

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.