ADVERTISEMENT

വിത്ത് നേരിട്ടു പാകിയാണു കൃഷി. 

കൃഷിരീതി: കിളച്ചൊതുക്കിയ മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെ.മീ. അകലത്തിൽ, മഴക്കാലത്ത് വരമ്പുകളെടുത്തും വേനൽക്കാലത്ത് ചാലുകളെടുത്തും ചെടികൾ തമ്മിൽ 45–60 സെ.മീ. ലഭിക്കുന്നത്ര അകലത്തിൽ വിത്തിടുക. ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക്  30 ഗ്രാം വിത്ത് വേണ്ടി വരും.

ഒരു സെന്റ് സ്ഥലത്തെ കൃഷിക്കു പൊതു ശുപാർശപ്രകാരം നൽകേണ്ട വളങ്ങളുടെ അളവ്

1. ചാണകവളം അല്ലെങ്കില്‍  കമ്പോസ്റ്റ് (അടിവളം): 50 കിലോ 

2. പിണ്ണാക്കുവളങ്ങള്‍

  • 1.5 കിലോ (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)
  • 1.5 കിലോ (നട്ട് ഒരു മാസം കഴിഞ്ഞാൽ)
  • 2 കിലോ വീതം (വിളവെടുപ്പിനിടയിൽ)

3. എല്ലുപൊടി: 1.5 കിലോ (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)

4. ചാരം: 850 ഗ്രാം (നട്ട് ഒരാഴ്ചയ്ക്കുള്ളിൽ)

മണ്ണിലെ ഈർപ്പനില നോക്കി ആവശ്യമെങ്കിൽ നനയ്ക്കണം. ഇടയിളക്കി കളയെടുപ്പ്, മണ്ണടുപ്പിക്കൽ എന്നിവയും നടത്താം.

വെണ്ടയെ ബാധിക്കുന്ന കീടങ്ങൾ: കായ്തുരപ്പൻ, ഇലചുരുട്ടിപ്പുഴു, ചുവന്ന ചാഴി.  പ്രതിവിധിയായി ജൈവ കീടനാശിനികൾ ഉപയോഗിക്കാം. 

രോഗങ്ങൾ: നരപ്പും പൗഡറിമിൽഡ്യൂവും. 

വിളവെടുപ്പ്: വിത്തു പാകി ആറാഴ്ചയാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.  ഒരു വിളക്കാലത്ത് 15–18 തവണ വിളവെടുക്കാം. ഒരു സെന്റിൽനിന്നു ശരാശരി 40–45 കിലോ വിളവു ലഭിക്കാം.

English summary: Cultivation of Okra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT