ADVERTISEMENT

ഓണവിഭവങ്ങളിൽ നേന്ത്രന് ഒന്നാം സ്ഥാനമാണ് എന്നും. കായ് വറുത്തതും ശർക്കരവരട്ടിയും കായ ഉപ്പേരിയും കായ്കൾ കൊണ്ടുള്ള മറ്റു വിഭവങ്ങളുമാണ്  ഓണസദ്യയ്ക്കു പകിട്ടു കൂട്ടുന്നത്. അടുത്ത വർഷത്തെ ഓണത്തിനുള്ള നേന്ത്രൻകുലകൾക്കായി ഈ മാസം അവസാനത്തോടെതന്നെ കൃഷിയിറക്കണം. നേന്ത്രന്റെ സൂചികാഗ്ര കന്നുകളോ, ടിഷ്യു കൾച്ചർ തൈകളോ നടാം. നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ‌, ആറ്റുനേന്ത്രൻ, മഞ്ചേരിനേന്ത്രൻ എന്നിവയാണ് കേരളത്തിൽ നടാറുള്ള നേന്ത്രൻ ഇനങ്ങൾ.

കന്നുകളുടെ തണ്ട് 15–20 സെ.മീ. നിർത്തി ബാക്കിഭാഗം മുറിച്ചു കളയണം. തുടർ‌ന്ന് അവ ചാണകക്കുഴമ്പിൽ മുക്കി ചാരം പൂശി മൂന്നു നാലു ദിവസം വെയിലത്ത് ഉണക്കിയശേഷം നടാം. രണ്ടു കുഴികൾ തമ്മിലുള്ള അകലം 2 x2 മീ. കുഴികളുടെ വലുപ്പം 50 x50x50 സെ.മീ. കുഴിയുടെ അടിയിൽ കന്ന് നേരെ നിൽക്കത്തക്കവിധം നടുക. ചുറ്റും ഇളകിയ മണ്ണ് കൂട്ടി ചവിട്ടി ഉറപ്പിക്കുക. തുടർ‌ന്ന് പത്തു കിലോ കാലിവളമോ കമ്പോസ്റ്റോ കുഴിയിലിട്ട് ഭാഗികമായി മൂടുക. ഇങ്ങനെയാകുമ്പോൾ ഹെക്ടറിൽ 2500 വാഴക്കന്നുകൾ നടാം. അതിസാന്ദ്രതാരീതിയിലുള്ള നടീലാണെങ്കിൽ കുഴികൾ തമ്മിൽ 3 x2 മീ. അകലം. ഒരു കുഴിയിൽ രണ്ടു കന്നുകൾ വീതം നടാം. ഹെക്ടറിൽ 3332 കന്നുകൾ നടാം. നടുന്ന സമയത്ത് രാസവളം ചേർക്കേണ്ടതില്ല.

ടിഷ്യുകൾച്ചർ തൈകളാണ് നടുന്നതെങ്കിൽ  2 x2 മീ. അകലത്തിൽ ഒരു കുഴിയിൽ ഒരെണ്ണമോ 3 x2 മീ. അക ലത്തിലാണെങ്കിൽ ഒരു കുഴിയിൽ രണ്ടു തൈകൾ വീതമോ നടാം. കുഴിയുടെ വലുപ്പം 50 x50x50 സെ.മീ. ടി ഷ്യുകൾച്ചർ‌ തൈ നടുന്നതിന് രണ്ടാഴ്ച മുമ്പേ കുഴികളെടുത്ത് ഓരോ കുഴിയിലും 15–20 കിലോ വീതം കാലി വളം മേൽമണ്ണുമായി ചേർത്തു കുഴി മൂടുക. കുഴി മുഴുവനായും നികത്തിയശേഷം മുകളിലാണ് ടിഷ്യുകൾച്ചർ‌ തൈ നടുക. വൈകുന്നേരം വേണം നടാൻ. തുടർന്ന് രണ്ടാഴ്ചത്തേക്ക് തണൽ നൽകുക. മഴയില്ലെങ്കിൽ തൈകൾ ആവശ്യാനുസരണം നനയ്ക്കുക. നടീലിനുശേഷം കുഴികൾക്ക് ഇടയിലുള്ള സ്ഥലത്ത് വൻപയർ വിതയ്ക്കുക. അവ പുഷ്പിക്കുന്ന പ്രായത്തിൽ (40 ദിവസം) പിഴുതെടുത്ത് വാഴയ്ക്ക് വളമായി ചേർക്കുക. കളകൾ വളരാതിരിക്കാനും മണ്ണിന്റെ ഫലപുഷ്ടി വർ‌ധിപ്പിക്കാനും ഇതു സഹായിക്കും.

English summary: Banana Cultivation Practices 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT