വാഴയുടെ പിണ്ടി തുളച്ച് കുല പുറത്തേക്കു വരുന്നു; കാരണങ്ങൾ പലതുണ്ട്

HIGHLIGHTS
  • വെള്ളത്തിന്റെ കുറവ് കൊണ്ടു സംഭവിക്കാം
  • രോഗങ്ങളോ വൈറൽ പ്രശ്നങ്ങളോ ഉണ്ടെങ്കിലും സംഭവിക്കാം
banana
SHARE

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ചിലപ്പോൾ വാഴയുടെ കൂമ്പിൽ ഇലകൾക്ക് വളരാൻ സാധിക്കാതാകുന്ന തരത്തിൽ ആവുകയും കൂമ്പ് ചോക്ക് (സ്തംഭിക്കുന്ന) ആകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ആ സമയത്ത് വാഴക്കുല മേലോട്ട് പോകാതെ വാഴപ്പിണ്ടിയെ തുളച്ചുകൊണ്ട് അല്ലെങ്കിൽ വിടർത്തികൊണ്ടു പുറത്തേക്കു വരാം.

രണ്ടാമതായി വെള്ളത്തിന്റെ കുറവ് കൊണ്ടും സംഭവിക്കാം. വെള്ളത്തിന്റെ കുറവ് വരുമ്പോൾ ശരിയായ രീതിയിൽ ജലം മേലോട്ട് പോകാൻ കഴിയാതാകുമ്പോൾ വാഴക്കുലയും മേലോട്ട് പോകാൻ കഴിയാതാകാം.

കൂമ്പുകളിൽ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളോ വൈറൽ പ്രശ്നങ്ങളോ ഉണ്ടെങ്കിലും സംഭവിക്കാം.

Pseudostem weevil ആക്രമണം ഉണ്ടെങ്കിൽ വളർന്നു മേലോട്ട് കയറുന്ന വാഴക്കുല (വാഴക്കുലയുടെ ശൈശവ രൂപം) മേലോട്ട് കയറാതെ ഒരുതരം തിങ്ങുന്ന അവസ്ഥയുണ്ടാകാം. ആ തിങ്ങുന്ന അവസ്ഥയിൽ തണ്ടുഭാഗം അകന്നു വിടരാൻ സാധ്യതയുണ്ട്. അങ്ങിനെ അകന്നു വിടർന്നാൽ പിന്നെ ആ ഭാഗത്തുകൂടി വാഴക്കുല പുറത്തുവരാൻ സാധ്യതയുണ്ട്. 

മാക്രോ മൈക്രോ പോഷകങ്ങളുടെ കുറവായിരിക്കാം എന്നും സംശയിക്കുന്നുണ്ട്. പക്ഷേ അത് തെളിഞ്ഞിട്ടില്ല. ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.

English summary: Banana Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA