മുണ്ടകന്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

paddy-seed
SHARE

കഴിഞ്ഞ വര്‍ഷം പല പാടശേഖരങ്ങളിലും കനത്ത വിളവുനാശം വരുത്തി വെച്ച കരിച്ചില്‍ രോഗം മുണ്ടകന്‍ കൃഷിയിറക്കുന്ന സ്ഥലങ്ങളില്‍ കാണാനിടയുണ്ട്. ക്സാന്തോമോണാസ് ഒറൈസ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കരിച്ചിലിനെതിരെ പ്രതിരോധമെന്ന നിലയിലാണ് ജൈവീക അണുനാശിനിയായ സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് ഉപയോഗിക്കേണ്ടത്. വിതയ്ക്കുമ്പോള്‍ വിത്ത് പരിചരണത്തിനായി സ്യൂഡോമോണാസ് 1 കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതിൽ വെള്ളത്തില്‍ കലർത്തി ഉപയോഗിക്കണം. വിതച്ച് ഒരു മാസത്തിനു ശേഷം ഏക്കറിന് 1 കിലോഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍ 20 കിലോഗ്രാം ചാണകപ്പൊടിയില്‍ കൂട്ടിക്കലര്‍ത്തി പാടത്ത് ഇട്ടു കൊടുക്കേണ്ടതാണ്. വീണ്ടും ഒരു മാസത്തിനുശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ്. 

ഇലകരിച്ചില്‍ ലക്ഷണങ്ങള്‍ പാടത്ത് കണ്ടു തുടങ്ങുകയാണെങ്കില്‍ 20 ഗ്രാം പച്ച ചാണകം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളി 20 ഗ്രാം സ്യൂഡോമോണാസ് കൂടി ചേര്‍ത്ത് ഇലകളില്‍ തളിക്കുകയാണെങ്കില്‍ രോഗത്തിനെ പ്രാരംഭദിശയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും. മാത്രമല്ല, ബ്ലീച്ചിംഗ് പൗഡര്‍ 2 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചെറിയ കിഴികളായി പാടത്ത് പലയിടങ്ങളിലായി നിക്ഷേപിക്കുകയും വേണം. രോഗം രൂക്ഷമായി പാടത്തിന്റെ മറ്റു മേഖലകളിലേക്ക് കരിച്ചില്‍ വ്യാപകമായി പടരുകയാണെങ്കില്‍ സ്ട്രെപ്റ്റൊസൈക്ലിന്‍ എന്ന മരുന്ന് 6 ഗ്രാം 30 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA