ADVERTISEMENT

പലരും പറയും... വാഴ വച്ചാൽ മതിയായിരുന്നു എന്ന്. അങ്ങനെ കേട്ട് കേട്ട് ഞാൻ കരുതി കുറച്ചു വാഴ വച്ചേക്കാമെന്ന്. 100 മൂട് ഏത്തവാഴക്കന്ന് വാങ്ങി ചാണകവെള്ളത്തിൽ മുക്കിഒരാഴ്ച  തണലത്ത് ഉണക്കി വിത്ത് തായാറാക്കി. രണ്ടര അടി കുഴി എടുത്ത്, നടുവിൽ പിള്ളക്കുഴി എടുത്ത് വാഴക്കന്ന് നട്ടു. മുളച്ചു രണ്ടില ആയപ്പോൾ കൊന്നത്തോൽ (പച്ചില വളം) വച്ചു, പച്ചച്ചാണകം കലക്കി ഒഴിച്ച് ഒരാഴ്ച കഴിഞ്ഞ് മണ്ണ് കയറ്റി കൊടുത്തു. മൂട്ടിൽ ചീര വിത്തുകൾ പാകി.

രണ്ടാമത്തെ വളം ചെയ്യാൻ സമയം ആയപ്പോൾ ചീര വളർന്നു (ഒരു മാസം) വിളവെടുത്തു. രണ്ട് വാഴകൾ തമ്മിലുള്ള അകലങ്ങൾക്കിടയിൽ ചോളം വിത്തുകൾ പാകി. അത് മുളച്ച് 4 ഇല ആയപ്പോൾ വാഴയ്ക്ക് രണ്ടാമത്തെ വളംപ്രയോഗത്തിനു സമയമായി. കോഴി വളം ഇട്ടു മണ്ണ് കയറ്റി കൊടുത്തു. കൂടെ ചോളത്തിനും നൽകി കോഴി വളം. നന കൂടി കൊടുത്തപ്പോൾ വാഴയും ചോളവും മത്സരിച്ചു വളർന്നുതുടങ്ങി. 

അടുത്ത 45 ദിവസം കഴിഞ്ഞപ്പോൾ എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ഒക്കെ ഇട്ട് മണ്ണ് കയറ്റിക്കൊടുത്തു. ഇതോടൊപ്പം വാഴയുടെ പഴുത്ത ഇലകൾ പോളകൾ ഒക്കെ നീക്കം ചെയ്തു. സോപ്പ് വാങ്ങി ചെറുതായി മുറിച്ചു മുകളിലെ പോളകളിൽ വച്ചു കൊടുത്തു. ഇത് തടതുരപ്പൻ പുഴു കയറുന്നത് കുറയ്ക്കും. വെള്ളം വീഴുമ്പോൾ സോപ്പ് അലിഞ്ഞ് താഴേക്ക് വെള്ളവമിറങ്ങുമ്പോഴാണിത് സാധ്യമാകുന്നത്.

ഇതിനിടെ ചോളം വിളവെടുപ്പ് കഴിഞ്ഞു. ആറാം മാസം വാഴയ്ക്ക് കുടം വന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞു കൂമ്പ് ഒടിച്ചു. ചാണകം കലക്കി ഒഴിച്ച് മണ്ണ് കയറ്റി കൊടുത്തു. താങ്ങ് കൊടുത്തു കയറിനു പിടിച്ച് ഒരു കെട്ടും കൊടുത്തു. ഇക്കാലത്തിനിടെ തടതുരപ്പൻ പുഴു കുറച്ചു വാഴകളെ അക്രമിച്ചിരിക്കും. അവിയൽ പരുവം ആകുമ്പോൾ ഒടിഞ്ഞു വീഴും. ബാക്കിയുള്ള ത് 9 മാസം ആകുമ്പോൾ വിളവെടുപ്പിനു പാകമാകും. 

ഞാൻ നോക്കിയിട്ട് വാഴ വയ്പ്പ് അത്ര എളുപ്പമുള്ള പണിയല്ല. വല്ല ചേനയും നടുന്നതാണ് എളുപ്പം. അതാകുമ്പോൾ ആറാം മാസം കുഴിച്ചെടുത്താൽ മതി. പ്രത്യേക പരിചരണമൊന്നും വേണ്ട. അതുകൊണ്ട് ഇനി വാഴ വച്ചാൽ മതി എന്ന് പറയുന്നവർ ഒന്ന് ചിന്തിക്കണം.

English summary: Banana Farming; Planting; Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT