ജൈവവളം നൽകി വളർത്താം വ്യാളിപ്പഴത്തിലെ ഈ മഞ്ഞ സുന്ദരിയെ

HIGHLIGHTS
  • പോഷകങ്ങളുടെ കലവറ
palora
SHARE

വ്യാളിപ്പഴത്തിൽ ഒരു പുതിയ ഇനം കൂടി കേരളത്തിലെ പഴത്തോട്ടങ്ങളിലെത്തി. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പ്രശ്തമായ 'പലോറ'. മറ്റു മഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങളേക്കാൾ മുള്ളു കുറഞ്ഞ തണ്ടാണിവയിൽ കാണുന്നത്. വലിയ മഞ്ഞപ്പഴങ്ങൾക്കുള്ളിലെ മാംസള ഭാഗത്തിന് വെള്ള നിറമാണുള്ളത്. ഒപ്പം മാധുര്യമേറിയതുമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇനമാണിത്. മറ്റുള്ള ഡ്രാഗൺ ഫ്രൂട്ടിനങ്ങളിൽ മഴക്കാലാരംഭത്തിൽ കായ്കൾ കാണുമ്പോൾ പലോറയുടെ പഴങ്ങൾ വേനൽക്കാലത്താണ് കൂടുതലും വിളയുന്നത്. കായ്കൾ ഒരു മാസംകൊണ്ട് വിളഞ്ഞ് പാകമാകും.

പോഷകങ്ങളുടെ കലവറയാണ് ഡ്രാഗൺ ഫ്രൂട്ട് പഴങ്ങൾ. തണ്ടുകൾ മുറിച്ച് വേരുപിടുപ്പിച്ച് നട്ടുവളർത്താം. സൂര്യപ്രകാശമുള്ള സ്ഥലത്ത് ജൈവവളങ്ങൾ ചേർത്ത് കൃഷി ചെയ്താൽ മികച്ച വളർച്ച ലഭിക്കും. തണ്ടുകൾ സിമന്റു തൂണുകൾ നാട്ടി കുരുമുളക് ചെടി പോലെ മുകളിലേക്ക് പടർത്തി വിടണം. കാലിന് മുകളിൽ പഴയ ഇരുചക്ര വാഹന ടയർ ഘടിപ്പിച്ചാൽ ഇതിലേക്ക് തണ്ടുകൾ വേരുപിടിച്ച് പടർന്ന് കുടപോലെ നിൽക്കും. രണ്ടു വർഷം കൊണ്ട് പലോറ പൂവിട്ടു തുടങ്ങും. ഇവയ്ക്ക് പരിചരണം കുറച്ചു മതിയെങ്കിലും ചുവട്ടിൽ വെള്ളക്കെട്ട് അഭികാമ്യമല്ല. വർഷത്തിൽ പല തവണ പലോറയിൽ പഴങ്ങളുണ്ടാകും.

ഫോൺ: 9495234232

English summary:  Palora white flesh Dragon Fruit variety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA