വേണമെങ്കിൽ പ്ലാവ് ചട്ടിയിലും വളരും; കുള്ളൻ പ്ലാവുകൾക്ക് പ്രിയമേറുന്നു

HIGHLIGHTS
  • മണ്ണും, ചാണകപ്പൊടിയും ചേർത്ത് നടീൽ മിശ്രിതം
  • ണ്ടു വർഷം കൊണ്ട് കായ്ച്ചുതുടങ്ങും
dwarf-jack
SHARE

നെടിയ വൃക്ഷങ്ങളായി വളർന്നിരുന്നവയാണ് പഴയ കാലത്തെ പ്ലാവുകൾ. ഉയരത്തിൽ ഉണ്ടാകുന്ന ചക്കകൾ പ്ലാവിൽ കയറി വിളവെടുക്കുക എന്നത് ശ്രമകരമായ ഒരു പ്രവർത്തിയായിരുന്നു. കാലം പുരോഗമിച്ചതോടെ ബഡ്ഡിങ് , ഗ്രാഫ്റ്റിങ് രീതികൾ വഴി പ്ലാവുകളും ഉയരം കുറഞ്ഞവയായി. വലിയ കൂടകളിലും ചെടിച്ചട്ടിയിലും വളർന്ന് കായിക്കുന്ന ചെറുപ്ലാവുകളും ഇന്ന് വിപണിയിലെ താരമാണ്. കേരളത്തിലേതിനു സമാനമായ കാലാവസ്ഥയുള്ള തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് അവ ഇവിടെയെത്തിയത്. 

ധാരാളം ശാഖകൾ ഉണ്ടാകുന്ന ഇത്തരം കുറിയ പ്ലാവുകളിൽ രണ്ടു വർഷം കൊണ്ട് ചക്കകൾ ഉണ്ടായിത്തുടങ്ങും. ചെടിച്ചട്ടികളിലും കൂടകളിലും വളർത്തുമ്പോൾ നീർവാർച്ചാ സൗകര്യം ഉണ്ടായിരിക്കണം.

മണ്ണും, ചാണകപ്പൊടിയും ചേർത്ത് നടീൽ മിശ്രിതം തയാറാക്കി ബഡ് തൈകൾ നടാം. വേനൽക്കാലത്ത്  ജലസേചനം ആവശ്യമാണ്. ഫലം തരുന്നവയ്ക്ക് വർഷത്തിലൊരിക്കൽ വളപ്രയോഗം വേണം. മണ്ണിൽ നേരിട്ടും വളർത്താം. 

ഫോൺ: 9495234232

English summary: Dwarf Jackfruit Tree, Jackfruit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA